Saturday, 27 July - 2024

ജിദ്ദ – മാറാക്കര പഞ്ചായത്ത്‌ കെഎംസിസിക്ക് പുതിയ നേതൃത്വം

ജിദ്ദ: ജിദ്ദ – മലപ്പുറം ജില്ല കെഎംസിസിയുടെ ‘വിപുലമായ പങ്കാളിത്തം, കരുത്തുറ്റ കമ്മിറ്റികൾ’ എന്ന ക്യാമ്പയിനിന്റെ ഭാഗമായി മാറാക്കര പഞ്ചായത്ത്‌ കെഎംസിസി ജനറൽ ബോഡി യോഗം നടന്നു. ഷറഫിയ്യയിൽ വെച്ച് നടന്ന യോഗത്തിൽ പി. അലവിക്കുട്ടി മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. കോട്ടക്കൽ മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഒട്ടനവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന കെഎംസിസി പ്രവാസികളുടെ വലിയ അതാണിയാണെന്ന് അദ്ദേഹം പറഞ്ഞു. നാഷണൽ – സെൻട്രൽ കെഎംസിസി കമ്മിറ്റികളുടെ കുടുംബ സുരക്ഷ പദ്ധതിയിൽ മുഴുവൻ കെഎംസിസി മെമ്പർമാരും അംഗമാവണമെന്നും അദ്ദേഹം പറഞ്ഞു. ഹംദാൻ ബാബു, അഹ്‌മദ്‌ കുട്ടി എന്നിവർ സംസാരിച്ചു. തുടർന്ന് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. മണ്ഡലം കെഎംസിസി നിയോഗിച്ച അഹ്‌മദ്‌ കുട്ടി കോട്ടക്കൽ തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി. ജാബിർ കല്ലൻ സ്വാഗതവും ഒ. കെ നജീബ് നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികൾ
പ്രസിഡന്റ്‌: പുളിക്കൽ അലവിക്കുട്ടി മുസ്‌ലിയാർ. വൈസ് പ്രസിഡന്റുമാർ: അബ്ദുസ്സമദ്, ഹസ്സൻ കാര്യാടൻ, പി. പി അലവിക്കുട്ടി, ഹാരിസ് ഫൈസി. ജനറൽ സെക്രട്ടറി: അബ്ദുൽ ഗഫൂർ മണ്ണായി, ജോ. സെക്രട്ടറിമാർ: റിയാസ് ആയപ്പള്ളി, മൻസൂർ മനയങ്ങാട്ടിൽ, ഖലീൽ തങ്ങൾ, ഷാഫി മേനെതിൽ. ട്രഷറർ: മുഹമ്മദ്‌ ജാബിർ കല്ലൻ. ഉപദേശക സമിതി: ചെയർമാൻ: നജീബ് ഓണത്തുകാട്ടിൽ, മെമ്പർമാർ: സഫ്‌വാൻ പുളിക്കൽ, മുഹമ്മദ്‌ കുട്ടി

Most Popular

error: