Saturday, 27 July - 2024

സഊദി പൗരനെ എറിഞ്ഞ് കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സഊദി പൗരനെ എറിഞ്ഞ് കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. കിഴക്കൻ സഊദിയിലാണ് കൊലപാതകക്കേസിൽ പ്രതിയായ സഊദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പ്രതിയായ അദ്നാൻ ബിൻ സ്വാലിഹ് അൽ ബദീവി എന്ന സഊദി പൗരനെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്. അഹ്മദ് ബിൻ യൂസുഫ് അൽ ഹമീദ് എന്ന സഊദി പൗരനെ പ്രതി മൂർച്ചയേറിയ വസ്തു കൊണ്ട് കൊലപ്പെടുത്തുകയായിരുന്നു. പ്രതി ഇരക്ക് നേരെ മൂർച്ചയേറിയ വസ്തു കൊണ്ട് എറിയുകയും അത് ഇരയുടെ മരണത്തിലേക്ക് നയിക്കുകയുമായിരുന്നു.

അറസ്റ്റ് ചെയ്ത പ്രതിക്ക് കോടതി വധശിക്ഷ വിധിക്കുകയും അനന്തരാവകാശിക്ക് പ്രായ പൂർത്തിയാകും വരെ ശിക്ഷ വൈകിപ്പിക്കുകയുമായിരുന്നു. ഇപ്പോൾ അനന്തരാവകാശിക്ക് പ്രായപൂർത്തിയാകുകയും വധ ശിക്ഷാ വിധിയെ പിന്തുണക്കുകയും ചെയ്തതോടെയാണ് ശിക്ഷ നടപ്പാക്കിയത്.

അപ്പീൽ കോർട്ടും സുപ്രീം കോർട്ടും ശിക്ഷാ വിധിയെ ശരി വെക്കുകയും സഊദി റോയൽ കോർട്ട് വിധി നടപ്പാക്കാൻ ഉത്തരവിടുകയും ചെയ്തതോടെ ഇന്ന് ശനിയാഴ്ച കിഴക്കൻ സഊദിയിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: