Thursday, 12 September - 2024

സഊദിയില്‍ ഗഡുക്കളായി പേ ചെയ്യുന്നവര്‍ക്ക് ആശ്വാസമായി പുതിയ പ്രഖ്യാപനം

റിയാദ്: സഊദി അറേബ്യയില്‍ സാധനങ്ങൾ വാങ്ങി ഗഡുക്കളായിപേ ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. രാജ്യത്തെ മുൻ നിര സർവ്വീസ് ദാധാക്കളായ തമാറയാണ് ആശ്വാസ വാർത്ത പ്രഖ്യാപിച്ചത്. തങ്ങളുടെ ലേറ്റ് ഫീ പൂര്‍ണമായും ഒഴിവാക്കിയാണ് തമാറ ഉപഭോക്താക്കൾക്ക് ആശ്വാസം പ്രഖ്യാപിച്ചത്. നാലു ഗഡുക്കളായി പേയ്‌മെന്റ് അനുവദിക്കുന്ന തമാറയുടെ ഈ പ്രഖ്യാപനം തമാറയെ ആശ്രയിക്കുന്നവർക്ക് ഏറെ ആശ്വാസമാണ്. ശനിയാഴ്ച മുതല്‍ ഇത് പ്രാബല്യത്തിലായയതായും കമ്പനി വ്യക്തമാക്കി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഉപയോക്താക്കളുടെ അഭിപ്രായം മാനിച്ചാണ് ഗഡുക്കള്‍ വൈകിയാല്‍ ഈടാക്കുന്ന ലേറ്റ് ഫീ ഒഴിവാക്കുന്നതെന്ന് കമ്പനി അറിയിച്ചു. ശനിയാഴ്ച മുതലുള്ള പുതിയ ഓര്‍ഡറുകള്‍ക്ക് ലേറ്റ് ഫീ നല്‍കേണ്ടതില്ലെന്നാണ് അറിയിപ്പ്. ബില്‍ തുക നാല് ഗഡുക്കളായി നല്‍കാനുള്ള സൗകര്യം വ്യാപാര സ്ഥാപനങ്ങളിലും ഓണ്‍ലൈനിലും ലഭ്യമാണ്.

സഊദി അറേബ്യയിലും മറ്റു ജി.സി.സി രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന പ്രമുഖ ഷോപ്പിംഗ് ആന്റ് പെയ്‌മെന്റ് പ്ലാറ്റ്‌ഫോമാണ് തമാറ. 90 ലക്ഷം ഉപയോക്താക്കളും 26,000 വ്യാപാര സ്ഥാപനങ്ങളുമുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. പ്രവാസികൾ ഉൾപ്പെടെ നിരവധി പേരാണ് തമാറയുടെ സേവനം ഉപയോഗപ്പെടുത്തുന്നത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: