Thursday, 19 September - 2024

മാതാവിനെയും സഹോദരിയെയും കൊന്ന് മൃതദേഹം കത്തിച്ചു; സഊദിയിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സഊദിയിൽ മാതാവിനെയും സഹോദരിയെയും കൊന്ന് മൃതദേഹം കത്തിച്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കി. മദീന പ്രവിശ്യയിലാണ് കൊലപാതകക്കേസിൽ പ്രതിയായ സഊദി പൌരന്റെ വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അബ്ദുറഹ്മാൻ ബിൻ സ്വാലിഹ് അൽ ഖഥ്വാമി എന്ന സഊദി പൗനെയാണ് തന്റെ മാതാവിനെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്. മയക്ക് മരുന്ന് ഉപയോഗിച്ചിരുന്ന പ്രതി മാതാവിനെയും സഹോദരിയെയും കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തി കുറ്റ കൃത്യം മറച്ച് വെക്കാൻ മൃതദേഹങ്ങൾ കത്തിക്കുകയായിരുന്നു.

പ്രതിയെ അറസ്റ്റ് ചെയ്ത സുരക്ഷാ വിഭാഗം കുറ്റകൃത്യം ചെയ്തതായി അന്വേഷണത്തിൽ സ്ഥിരീകരിക്കുകയും കേസ് കോടതിയിലേക്ക് റഫർ ചെയ്യുകയും സ്പെഷ്യൽ കോടതി വിചാരണക്കൊടുവിൽ പ്രതിക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.

വിചാരണ കോടതിയയുടെ വധ ശിക്ഷാ വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെക്കുകയും വിധി നടപ്പിലാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും ചെയ്തതിനെത്തുടർന്ന് ശനിയാഴ്ച മദീന പ്രവിശ്യയിൽ കുറ്റവാളിയെ വധശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: