Saturday, 27 July - 2024

‘നിനക്കിട്ട് തരാവേ, നീ സൂക്ഷിച്ചോ’: യൂത്ത് കോൺഗ്രസുകാരെ ‘അടിച്ചുവീഴ്ത്തി’ അംഗരക്ഷകർ; അന്തംവിട്ട് പൊലീസ്

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യംവിളിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്ക് ക്രൂരമര്‍ദനം. ആലപ്പുഴ ജനറല്‍ ആശുപത്രി ജംക്‌ഷനിൽ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം. നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് കടന്നുപോകുമ്പോള്‍ മുദ്രാവാക്യം വിളിച്ച രണ്ടു യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെയാണ് മുഖ്യമന്ത്രിയുടെ ഗൺമാനും അംഗരക്ഷകരും ചേര്‍ന്ന് വളഞ്ഞിട്ട് തല്ലിയത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ബസ് കടന്നുപോകുമ്പോള്‍ പ്രതിഷേധിച്ച പ്രവര്‍ത്തകരെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ സമീപത്തെ കടയുടെ മുന്നിലേക്ക് പിടിച്ചുമാറ്റിയിരുന്നു. എന്നാല്‍ ബസിനു തൊട്ടുപിറകെ വാഹനത്തിലെത്തിയ ഗണ്‍മാനും അംഗരക്ഷകരും ലാത്തികൊണ്ട് ഇവരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പൊലീസുകാര്‍ ആക്രമണം നോക്കിനില്‍ക്കുന്നതും പിന്നീട് ഇവര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇവിടെനിന്ന് മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. ‘നിനക്കിട്ട് തരാവേ, നീ സൂക്ഷിച്ചോ’ എന്ന ഒരു അംഗരക്ഷകൻ വിളിച്ചുപറയുന്നുമുണ്ട്.

മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ പൊലീസ് നോക്കിനില്‍ക്കെയാണ് പിണറായി വിജയന്റെ ഗണ്‍മാനും അംഗരക്ഷകരും ചേര്‍ന്ന് വളഞ്ഞിട്ട് മര്‍ദിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. മുദ്രാവാക്യം വിളിച്ച രണ്ട് കെഎസ‌്‌യു നേതാക്കളെ ലോക്കല്‍ പൊലീസെത്തി പിടിച്ചു മാറ്റിയതിന് ശേഷമാണ് മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിക്കുന്ന ഗുണ്ടകള്‍ അഴിഞ്ഞാടിയത്.

പൊലീസിലെ കൊടുംക്രിമിനലുകളുടെ കൂട്ടമാണ് മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ഗണ്‍മാന്‍മാരും. ഇതില്‍ ഓരോരുത്തരുടെയും ക്രിമിനല്‍ പശ്ചാത്തലം ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം. കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഗുണ്ടായിസം കാണിച്ചാല്‍ അതേരീതിയില്‍ പ്രതികരിക്കും. എല്ലാ കാലത്തും പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കില്ലെന്നും അംഗരക്ഷകരായ പൊലീസ് ക്രിമിനലുകള്‍ ഓർക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: