Saturday, 27 July - 2024

മുഖ്യമന്ത്രിക്ക് വധഭീഷണി; വിളിച്ചത് ഏഴാം ക്ലാസുകാരൻ, കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഏഴാം ക്ലാസുകാരന്റെ വധഭീഷണി. പോലീസ് ആസ്ഥാനത്താണ് മുഖ്യമന്ത്രിക്ക് വധഭീഷണിയും അസഭ്യവര്‍ഷവുമായി ഫോൺകോള്‍ വന്നത്. മ്യൂസിയം പോലീസ് നടത്തിയ അന്വേഷണത്തില്‍ എറണാകുളം സ്വദേശിയായ പന്ത്രണ്ടുകാരനാണ് ഭീഷണിക്ക് പിന്നിലെന്ന് കണ്ടെത്തി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് ഫോണ്‍വിളിയെത്തിയത്. പോലീസ് ആസ്ഥാനത്തെ എമര്‍ജന്‍സി നമ്പറിലേക്കാണ് കോള്‍ വന്നത്. ഫോണ്‍ എടുത്തപ്പോള്‍ എതിർവശത്ത് നിന്ന് മുഖ്യമന്ത്രിക്കുനേരെ അസഭ്യവര്‍ഷവും വധഭീഷണിയുമായിരുന്നു. തുടർന്ന്, പോലീസ് ആസ്ഥാനത്ത് നിന്ന് പരാതി മ്യൂസിയം പോലീസിന് കെെമാറി.

പിന്നീട് മ്യൂസിയം പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. പോലീസ് കുട്ടിയുടെ വീട്ടിലെത്തി ഫോൺ വിളിച്ചത് വിദ്യാർഥി തന്നെയാണെന്ന് ഉറപ്പുവരുത്തി. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിദ്യാര്‍ഥിക്കെതിരെ മറ്റ് നിയമനടപടികളൊന്നുമുണ്ടാകില്ല. കൗണ്‍സിലിങ്ങ് നല്‍കുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.

തുടർന്ന് പൊലീസ് വിദ്യാർഥിയുടെ വീട്ടുകാരുമായി സംസാരിച്ചു. ഏഴാം ക്ലാസ് വിദ്യാർഥിയായ കുട്ടി ഫോണിൽ കളിച്ചപ്പോൾ അറിയാതെ കണ്‍ട്രോൾ റൂമിലേക്ക് കോൾ പോയതാണെന്നാണു വീട്ടുകാരുടെ വിശദീകരണം. എന്നാൽ വീട്ടുകാരുടെ വിശദീകരണത്തിൽ പൊലീസ് തൃപ്തരല്ല. സംഭവത്തിൽ‌ വിശദമായ അന്വേഷണം നടന്നുവരികയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു. 

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: