ദുബൈ: കണ്മുന്നിൽ കാണുന്നതെല്ലാം നിമിഷനേരംകൊണ്ട് കടലാസിലേക്ക് പകർത്തി പ്രവാസലോകത്തിന്റെ മനസ്സ് കീഴടക്കുകയാണ് മലപ്പുറം വണ്ടൂർ സ്വദേശി ഇസ്സുദ്ധീൻ. ഇത്തിസലാത്ത് മെട്രോ സ്റ്റേഷനിലെ കാത്തിരിപ്പിന്റെ വിരസത മാറ്റാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ദുബായ് പോലീസ് ഉദ്യോഗസ്ഥനെ ഇസ്സുദ്ധീൻ കടലാസിലേക്ക് പകർത്തി അദ്ദേഹത്തിന് സമ്മാനിച്ച വീഡിയോ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. അപ്രതീക്ഷിതസമ്മാനം ലഭിച്ചതിന്റെ ആശ്ചര്യവും സന്തോഷവുമെല്ലാം ഉദ്യോഗസ്ഥന്റെ മുഖത്ത് തെളിഞ്ഞുകാണാം.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
അതൊരു സവിശേഷ സമ്മാനമെന്നോണം ആ ഉദ്യോഗസ്ഥൻ തന്റെ സഹപ്രവർത്തകർക്ക് കാണിക്കുന്നതും വീഡിയോയിലുണ്ട്. ‘പോലീസിന് ചിത്രം സമ്മാനിച്ചപ്പോൾ ലഭിച്ച അഭിനന്ദനം വളരെ വിലപ്പെട്ട ഒന്നായി കാണുന്നു. ഓരോ ആളുകളെയും വരച്ച് ആ ചിത്രങ്ങൾ കാണിക്കുമ്പോൾ അവരുടെ മുഖത്ത് വിരിയുന്ന ചിരിയാണ് വീണ്ടും വരയ്ക്കാൻ പ്രചോദനമാകുന്നത് -ഇസ്സുദ്ധീൻ പറയുന്നു.
പ്രവാസത്തിലെ നിർമാണത്തൊഴിലാളികൾ, ഡ്രൈവർമാർ, സെക്യൂരിറ്റി ജീവനക്കാർ എന്നിങ്ങനെ നൂറുകണക്കിന് ചിത്രങ്ങൾ ഈ 27-കാരന്റെ മാന്ത്രികവിരലുകൾ പകർത്തിയിട്ടുണ്ട്. ചുമർ ചിത്രകലയിലും ഇതിനകം തന്റേതായ കൈയൊപ്പ് പതിപ്പിക്കാൻ ഷാർജ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിലെ ഈ ആർട്ട് അധ്യാപകനു കഴിഞ്ഞിട്ടുണ്ട്. ‘ഇസു ആർട്ട്’ എന്നപേരിലൂടെ ഇദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ സജീവമാണ്.
വ്യത്യസ്തമാർന്ന തന്റെ ചിത്രങ്ങൾ കോർത്തിണക്കിക്കൊണ്ട് ആർട്ട് ദുബായ് പ്രദർശനത്തിന്റെ അടുത്ത പതിപ്പിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇസ്സുദ്ധീൻ.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




