നിലമ്പൂർ സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

റിയാദ്:ഹൃദയാഘാതം മൂലം നിലമ്പൂർ കുഴിമണ്ണ,പുളിയങ്കോട് സ്വദേശി ഹംസ (67)റിയാദിൽ മരണപെട്ടു. രാവിലെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്താൻ ശ്രമിച്ച സഹോദരൻ ഉണരാതായപ്പോൾ പോലീസിലും റെഡ് ക്രെസന്റിലും ബന്ധപെടുകയും തുടർന്ന് ആംബുലൻസ് എത്തി അടിയന്തിര ചികിത്സ നൽകി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

റിയാദിലെ അൽ-ഖുറൈജി പേപ്പർ ഇൻഡസ്ട്രീസ് ഫാക്ടറി ജീവനക്കാരനായ ഇദ്ദേഹം കമ്പനിയിലെ പ്രതിസന്ധികൾ മൂലം താമസ രേഖയുടെ കാലാവധി അവസാനിച്ചിരുന്നതിനാൽ 8 വർഷത്തോളമായി അവസാനമായി നാട്ടിൽ പോയിട്ട്.ഇന്ത്യൻ എംബസ്സി മുഖാന്തരം താമസ രേഖകൾ ശെരിയാക്കി നാട്ടിൽ പോകാനിരിക്കേയാണ് മരണം സംഭവിച്ചത്.റിയാദിൽ സഹോദരനൊപ്പമായിരുന്നു താമസം.മയ്യിത്ത് തക്കസൂസിയിലെ സുലൈമാൻ ഹബീബ് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്

പിതാവ്- മുഹമ്മദ്(പരേതൻ)
മാതാവ്- സൈനബ (പരേത)
ഭാര്യ – റുബീന
മക്കൾ- ഫസീല,ജസീല,ഫാത്തിമ ഷഹന

മയ്യിത്ത് റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി വെൽഫെയർ വിങ്ങ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഉമ്മർ അമാനത്ത് ജാഫർ വീമ്പൂർ, നസീർ കണ്ണീരി, സമദ് ചുങ്കത്തറ,ഷംസു വടപുരം, , സഹോദരൻ അബ്ദുൽ കരീം എന്നിവർ രംഗത്തുണ്ട്