രണ്ട് ശരീരമായി വേർപ്പെടണം: വേർപെടുത്തൽ ശസ്ത്രക്രിയക്കായി നൈജീരിയൻ സയാമീസ് ഇരട്ടകളായ ഹസ്നയെയും ഹസീനയെയും റിയാദിലെത്തിച്ചു

0
1471

റിയാദ്: ഒന്നായി ഒട്ടിച്ചേർന്ന് ഭൂമിയിലേക്ക് പിറന്ന് വീണ ഹസ്നക്കും ഹസീനക്കും രണ്ട് ശരീരമായി വളരണം. ഇതിനായി പ്രതീക്ഷയോടെയാണ് ഇരുവരും റിയാദിൽ എത്തിയിരിക്കുന്നത്. നൈജീരിയൻ സയാമീസ് ഇരട്ടകളെ പ്രത്യേക നിർദേശപ്രകാരമാണ് വേർപെടുത്തൽ ശസ്ത്രക്രിയക്കായി റിയാദിലെത്തിച്ചത്. സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും പ്രത്യേക നിർദേശാനുസരണമാണ് വേർപെടുത്തൽ ശസ്ത്രക്രിയക്കായി മാതാപിതാക്കളോടൊപ്പം പ്രത്യേക വിമാനത്തിൽ തിങ്കളാഴ്ച രാത്രി ഇരുവരെയും റിയാദിൽ എത്തിച്ചത്.

ഉംറ പാക്കേജ് മണിക്കൂറുകൾക്കുള്ളിൽ
Fly Zed Travels
ബന്ധപ്പെടുക
ഫോൺ/വാട്സാപ്പ്: https://wa.me/+966568934871

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ (കെ.എസ് റിലീഫ്) സഹകരിച്ച് പ്രത്യേകം മെഡിക്കൽ ഇവാക്വേഷൻ വിമാനം സജ്ജീകരിച്ച് കുട്ടികളെ കൊണ്ടുവരാൻ ഞായറാഴ്ചയാണ് റിയാദിൽനിന്ന് നൈജീരിയൻ തലസ്ഥാനമായ അബുജയിലേക്ക് പുറപ്പെട്ടത്. സഊദിയിലെത്തിയത് മുതൽ തങ്ങൾക്ക് ലഭിച്ച ഊഷ്‌മളമായ സ്വീകരണത്തിനും ഉദാരമായ ആതിഥ്യമര്യാദക്കും കുട്ടികളുടെ മാതാപിതാക്കൾ സൽമാൻ രാജാവിനും കിരീടാവകാശിക്കും നന്ദിയും കടപ്പാടും അറിയിച്ചു.

റിയാദിലെത്തിച്ച സയാമീസ് ഇരട്ടകളെ പിന്നീട് വേർപെടുത്തൽ ശസ്ത്രക്രിയക്ക് മുന്നോടിയായുള്ള സാധ്യത പരിശോധനകൾക്ക് കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇക്കഴിഞ്ഞ മെയിൽ വയറ്, പെൽവിസ്, കരൾ, കുടൽ, മൂത്ര, പ്രത്യുൽപാദന സംവിധാനങ്ങൾ, പെൽവിക് അസ്ഥികൾ എന്നിവ ഒട്ടിച്ചേർന്ന നിലയിൽ നൈജീരിയയിൽ നിന്നുള്ള മറ്റൊരു സയാമീസ് ഇരട്ടകളെയും റിയാദിൽ എത്തിച്ചു വേർപ്പെടുത്തിയിരുന്നു. അന്ന് 8 ഘട്ടങ്ങളിലായി പതിനാലര മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയിൽ സർജിക്കൽ മെഡിക്കൽ ടീമിലെ 36 ഡോക്ടർമാരും മൾട്ടി ഡിസിപ്ലിനറി മെഡിക്കൽ ടീമിൽ നിന്ന് 85 അംഗങ്ങളും പങ്കെടുത്തിരുന്നു.

സയാമീസ് ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള പ്രത്യേക പദ്ധതിക്കും പൊതുവായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സഊദി ഭരണകൂടം കാണിക്കുന്ന താൽപര്യത്തിനും പിന്തുണക്കും സൽമാൻ രാജാവിനും കിരീടാവകാശിക്കും ശസ്ത്രക്രിയാതലവൻ ഡോ. അബ്ദുല്ല അൽറബീഅ നന്ദി അറിയിച്ചു.

രാജ്യത്തെ ആരോഗ്യമേഖല വികസിപ്പിക്കുകയും ലോക രാജ്യങ്ങളുടെ മുൻനിരയിൽ എത്തിക്കുകയും ചെയ്യുക എന്ന ‘വിഷൻ 2030’ ൻ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സൗദി മെഡിക്കൽ മികവ് ഈ പ്രോഗ്രാം ഉൾക്കൊള്ളുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സയാമീസ് ഇരട്ടകളെ വേർപെടുത്തുന്നതിൽ ലോകത്ത് മുന്നിട്ട് നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. 32 വർഷത്തിനിടയിൽ ലോകത്തിലെ പല രാജ്യങ്ങളിലായി ഏകദേശം 60 ശസ്ത്രക്രിയകൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക