ദമ്മാമിൽനിന്ന് കോഴിക്കോട്ടേക്കുള്ള ഇൻഡിഗോ വിമാനം വൈകുന്നു

0
1210

ദമ്മാം: ദമ്മാമിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട ഇൻഡിഗോ എയർലൈൻസ് വിമാനം യന്ത്ര തകരാറിനെ തുടർന്ന് വൈകുന്നു. ബുധനാഴ്ച രാവിലെ 11.30ന് പുറപ്പെടേണ്ട എ 239 വിമാനമാണ് മണിക്കൂറുകൾ വൈകിയിട്ടും പുറപ്പെടാനാവാതെ യാത്രക്കാരെ വെട്ടിലാക്കിയത്.

ആദ്യം ഒരു മണിക്കൂർ വൈകും എന്നാണ് അറിയിച്ചിരുന്നത്. ഉച്ചക്ക് 12.30ഓടെ യാത്രക്കാരെ വിമാനത്തിൽ പ്രവേശിപ്പിച്ചു. എന്നാൽ നാല് മണിക്കൂർ കഴിഞ്ഞിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. ഇപ്പോൾ യാത്രക്കാരെ പുറത്തിറക്കിയിരിക്കുകയാണ്.