സഊദിയിൽ മലയാളിയുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
4671

റിയാദ്: സഊദിയിൽ മലയാളിയുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. സഊദിയിലെ ഖുബൈബിൽ ആണ് കൊല്ലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് വിവരം. കൊല്ലം കുളത്തുപ്പുഴ സ്വദേശി സമീർ ആണ് മരിച്ചത്.

മൂന്നു മാസം മുമ്പ് വരെ നിക്കോയിൽ കമ്പനിയിൽ സെയിൽസ്മാനയായിരുന്ന ഷെമീർ അടുത്തിടെ സുഹൃത്തുമായി ചേർന്ന് വാച്ച് ബിസ്നസ് നടത്തി വരികയായിരുന്നു. കുടുംബ പ്രശ്നമാണ് മരണത്തിലേക്ക് നയിക്കാൻ കാരണമെന്നാണ് വിവരം. നടപടിക്രമങ്ങൾ പൂർത്തികരിക്കാൻ ബുറൈദ കെഎംസിസി പ്രവർത്തകർ രംഗത്തുണ്ട്.