ന്യൂയോർക്ക്: ജീവിതകാലം മുഴുവൻ സാൻവിച്ച് സൗജന്യമായി ലഭിച്ചേക്കാവുന്ന ഒരു ഓഫറാണ് അമേരിക്കയിലെ ഒരു കമ്പനി നൽകിയിരിക്കുന്നത്. പക്ഷേ ചില നിബന്ധനകൾ ഉണ്ട്.
ഈ നിബന്ധനകൾ അംഗീകരിക്കുകയാണെങ്കിൽ ജീവിതകാലം മുഴുവൻ സൗജന്യമായി സാൻവിച്ചും ഡ്രിങ്കും ലഭിക്കും. ഈ ഓഫറിന് വേണ്ടി മത്സരിക്കുന്നവർ തങ്ങളുടെ പേര് സബ് വേ എന്നുമാറ്റണം. നിയമപരമായി തന്നെ മാറ്റണം. ഇതിന് തയ്യാറായിട്ടുള്ളവർ സബ് വേയുടെ വെബ് സൈറ്റിൽ ആഗസ്റ്റ് 1 മുതൽ 4 വരെ സൈൻ അപ്പ് ചെയ്യാം.
യുഎസിൽ നിയമപരമായി താമസിക്കുന്നവർക്കാണ് ഈ അവസരം. ഇത് പങ്കെടുക്കുന്നവർക്ക് 18 വയസ്സോ അതിൽ മുകളിലോ ആവണം പ്രായം. തിരഞ്ഞെടുക്കുന്ന മത്സരാർത്ഥികൾക്ക് പേര് മാറ്റാനുള്ള 750 ഡോളർ സബ് വേ നൽകും.
മത്സരത്തിൽ വിജയിക്കുന്ന വ്യക്തിക്ക് 50000 ഡോളറിന്റെ ഗിഫ്റ്റ് കാർഡ് ലഭിക്കും. ഈ കാർഡ് ഉപയോഗിച്ച് എപ്പോൾ വേണമെങ്കിലും ഇവിടെ നിന്ന് ഭക്ഷണം വാങ്ങാം. തിരഞ്ഞെടുക്കപ്പെടുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ ഒരാളെയാണ് തിരഞ്ഞെടുക്കുക. സബ് വേ എന്ന് പേര് മാറ്റിയ തെളിവ് നൽകാൻ വിജയിക്ക് നാല് മാസത്തെ സമയമാണ് കമ്പനി നൽകുക.

