സഊദിയിലുള്ളവർക്ക് ജൂലൈ 9 മുതൽ ഉംറ ചെയ്യാം

0
2605

മക്ക: സഊദിയിലുള്ളവർക്ക് ജൂലൈ 9 മുതൽ ഉംറ ചെയ്യാൻ പെർമിറ്റുകൾ അനുവദിച്ചു തുടങ്ങി. വിദേശ രാജ്യങ്ങളിലുള്ളവർക്ക് ജൂലൈ 19 മുതൽ ഉംറക്ക് വരാൻ അനുമതിയുണ്ട്

ജൂലൈ 9 മുതലാണ് (ദുൽഹജ്ജ് 21) പെർമിറ്റുകൾ അനുവദിക്കുന്നത്.
ഹജ്ജിൻ്റെ ഭാഗമായി ജൂണ് 5 മുതൽ ദുൽഹജ്ജ് 20 വരെ ഉംറ തീർഥാടകർക്ക് പെർമിറ്റ് നൽകുന്നത് നിറുത്തി വെച്ചിരുന്നു. ഈ കാലയളവിൽ ഹജ്ജ് പെർമിറ്റുള്ളവർക്ക് മാത്രമായിരുന്നു ഉംറക്ക് അനുമതി ഉണ്ടായിരുന്നത്.