റെക്കോർഡ് സമയത്തിനുള്ളിൽ നൽകിയത് 18 ലക്ഷം ഹജ്ജ് വിസകൾ

0
1105

മക്ക: ഈ വർഷത്തെ ഹജ്ജിനു 18 ലക്ഷം ഇ–വിസകൾ നൽകിയത് റെക്കോർഡ് സമയത്തിനുള്ളിലെന്ന് ഡപ്യൂട്ടി ഹജ് മന്ത്രി ഡോ. അബ്ദുൽഫത്താഹ് ബിൻ സുലൈമാൻ അൽ മഷാത് പറഞ്ഞു.

തീർഥാടകർക്ക് കർമങ്ങൾ പൂർത്തിയാക്കാൻ ആവശ്യമായ എല്ലാം സജ്ജമാണെന്നും ആരോഗ്യ, സുരക്ഷാ കാര്യങ്ങൾ ഭദ്രമാണെന്നും പറഞ്ഞു.

കോവിഡിനു ശേഷം ഏറ്റവും കൂടുതൽ പേർ സംഗമിക്കുന്ന ഹജാണിത്. പകർച്ച വ്യാധിയിൽനിന്ന് തീർഥാടകരെ രക്ഷിക്കുന്നതിന് ഏകീകൃത സംവിധാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.