കഅ്ബ ഇന്ന് പുതുവസ്ത്രം അണിയും

0
1311

മക്ക: മക്കയിൽ കഅ്ബാലയത്തെ ഇന്ന് പുതിയ കിസ്‌വ (പുടവ) അണിയിക്കും. ഹജ് തീർഥാടകർ ഇന്നു അറഫയിൽ സമ്മേളിക്കുന്നതിനിടെയാണ് മക്കയിൽ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കുന്നത്.

കിങ് അബ്ദുൽ അസീസ് കിസ്‌വ കോംപ്ലക്സിൽ നിന്ന് പ്രത്യേക ട്രക്കിൽ ഹറമിൽ എത്തിച്ചാണ് കിസ്‌വ അണിയിക്കുക. നാലു വശങ്ങളിലും കവാടത്തിലുമായി 5 ഭാഗങ്ങളാക്കി ഉയർത്തിയ ശേഷം തുന്നിച്ചേർക്കും.

 ഹറം കാര്യ മേധാവി ഡോ. ഷെയ്ഖ് അബ്ദുൽറഹ്മാൻ അൽ സുദൈസ് ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ ഒട്ടേറെ പ്രമുഖർ കിസ്‍വ മാറ്റ ചടങ്ങിൽ പങ്കെടുക്കും. പകുതി ഉയർത്തിക്കെട്ടുന്ന കിസ്‌വ തീർഥാടകരുടെ തിരക്ക് കുറയുന്നതോടെ പിന്നീട് താഴ്ത്തിയിടും. പഴയ കിസ്‌വ വിവിധ കഷ്ണങ്ങളാക്കി ഇസ്‌ലാമിക രാജ്യങ്ങൾക്കും തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്കും അയച്ചുകൊടുക്കുകയാണ് പതിവ്.

670 കിലോ ഭാരമുള്ള കറുത്ത പട്ടിൽ 120 കിലോസ്വർണം, 100 കിലോ വെള്ളി നൂലുകൾ കൊണ്ട് ഖുർആൻ സൂക്തങ്ങൾ ആലേഖനം ചെയ്താണ് അലങ്കരിച്ചിരിക്കുന്നത്. 850 കിലോ ഭാരമുള്ള കിസ്‌വയ്ക്ക് 2.5 കോടി റിയാലാണ് ചെലവ് കണക്കാക്കുന്നത്.