ഇന്ധനടാങ്ക് പൊട്ടിത്തെറി; മരിച്ച രണ്ടാമന്‍റെ മൃതദ്ദേഹം നാളെ നാട്ടിലെത്തിക്കും

0
1242

സംഭവത്തിൽ രണ്ട്‌ പേർ മരിക്കുകയും മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു

അജ്‌മാൻ: അജ്മാനിൽ എണ്ണടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ച ബംഗ്ലാദേശ് സ്വദേശി അൽ അമീനി( 35)ന്‍റെ മൃതദേഹം നാളെ(വ്യാഴം) പുലർച്ചെ ദുബായിൽ നിന്ന് പുറപ്പെടുന്ന എമിറേറ്റ്സ് വിമാനത്തിൽ നാട്ടിലേക്ക്  കൊണ്ട് പോകും. മേയ് നാലിന് ജറഫ് മേഖലയിലാണ് അപകടമുണ്ടായത്. ഡീസൽ ടാങ്കിൽ അറ്റകുറ്റപ്പണി നടത്തുമ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംഭവത്തിൽ രണ്ട്‌ പേർ മരിക്കുകയും മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മരിച്ച ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഹസ(26)ന്‍റെ മൃതദ്ദേഹം കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച് സംസ്കരിച്ചിരുന്നു. സാമൂഹിക പ്രവർത്തകരായ സലാം പാപ്പിനിശേരി, നിഹാസ് ഹാഷിം കല്ലറ,അബു ചേറ്റുവ എന്നിർ നിയമനടപടികൾ പൂർത്തിയാക്കാൻ നേതൃത്വം നൽകി.

അജ്മാനിലെ അൽ ജുർഫ് വ്യവസായ മേഖലയിലാണ് ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. സംഭവത്തിൽ രണ്ട് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രസ്തുത ദിവസം രാവിലെ 11 മണിയോടെയാണ് സ്‌ഫോടനത്തെക്കുറിച്ച് തങ്ങൾക്ക് വിവരം ലഭിച്ചതെന്നും, ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായതെന്നും അജ്മാൻ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു.

തൊഴിലാളികൾ ടാങ്കുകളിലൊന്നിന് മുകളിലൂടെ വെൽഡിംഗ് ജോലികൾ നടത്തുന്നതിനിടെ തീപ്പൊരി അകത്തേക്ക് പറക്കുകയായിരുന്നു. ഇത് പൊട്ടിത്തെറിയിലേക്ക് നയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് സ്‌ഫോടനത്തിന് കാരണമെന്ന് അജ്മാൻ പോലീസ് മേധാവി പറഞ്ഞു.

———      ———–    ———-    ———-    ———- ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക