മൂർച്ചയേറിയ ആയുധവുമായി സ്‌കൂളിലേക്ക് അതിക്രമിച്ചു കയറി, ആക്രമിയെ വിദഗ്ധമായി തടഞ്ഞ് വനിത പ്രിൻസിപ്പൽ; ആദരവുമായി പോലീസ്

0
2531

സായിദ് എജ്യുക്കേഷണൽ കോംപ്ലക്‌സിന്റെ ഡയറക്‌ടർ കൂടിയായ ഹെസ്സ അൽ സരിഹിയാണ് അക്രമിയെ കൈകാര്യം ചെയ്യുന്നതിൽ സവിശേഷ മിടുക്ക് കാണിച്ചത്

ഷാർജ: മൂർച്ചയേറിയ വസ്തുക്കളുമായി വിദ്യാഭ്യാസ സമുച്ചയത്തിലേക്ക് കടക്കാൻ ശ്രമിച്ചയാളെ അപകടമൊന്നുമില്ലാതെ കൈകാര്യം ചെയ്ത സ്കൂൾ പ്രിൻസിപ്പലിന് ഷാർജ പൊലീസിൻ്റെ അഭിനന്ദനം. ഷാർജയിലെ സായിദ് എജ്യുക്കേഷണൽ കോംപ്ലക്‌സിന്റെ ഡയറക്‌ടർ കൂടിയായ ഹെസ്സ അൽ സരിഹിയാണ് അക്രമിയെ കൈകാര്യം ചെയ്യുന്നതിൽ സവിശേഷ മിടുക്ക് കാണിച്ചത്. പൊലീസ് എത്തും വരെ അക്രമിയെ ഇവർക്ക് തടഞ്ഞുനിർത്താൻ സാധിച്ചതായി കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് അൽ സാരി അൽ ഷംസി പറഞ്ഞു. 

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ക്യാംപസിലുള്ളവരുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന ഒരു സംഭവത്തെ നേരിടാനുള്ള ധൈര്യവും വിവേകവുമാണ് അൽ സരിഹി പ്രകടിപ്പിച്ചതെന്ന് ജനറൽ അൽ ഷംസി പറഞ്ഞു. ആക്രമണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ ഒരാൾ മൂർച്ചയേറിയ ആയുധവുമായി സ്‌കൂളിൽ കയറുകയായായിരുന്നു. സംഭവം ഉടൻ തന്നെ ഹെസ്സ അൽ സരിഹി അധികൃതരെ അറിയിച്ചു.

തുടർന്ന് പൊലീസ് എത്തുന്നതുവരെ അൽ സരിഹി സ്ഥിതിഗതികൾ കൈകാര്യം ചെയ്തു. ആദരിക്കൽ ചടങ്ങിൽ സായിദ് എജ്യുക്കേഷൻ കോംപ്ലക്‌സിലെ അക്കാദമിക്, വൊക്കേഷണൽ കൗൺസിലർ അമൽ അൽ ലൗഖാനി പങ്കെടുത്തു. അപ്രതീക്ഷിതമായുണ്ടായ പ്രശ്നങ്ങളും സംഭവങ്ങളും ഉചിതമായി കൈകാര്യം ചെയ്യാൻ കഴിയുന്ന ധൈര്യവും വിവേകവുമാണ് ഇവിടെ പ്രകടമായത്. തനിക്ക് നൽകിയ ആദരവിനും അഭിനന്ദനത്തിനും അൽ സരിഹി ഷാർജ പൊലീസ് ജനറൽ കമാൻഡിന് നന്ദി പറഞ്ഞു. ഇതേ സമീപനം സ്വീകരിക്കാനും സുരക്ഷാ സേവനങ്ങളുമായി സഹകരിക്കാനും പൊലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും ഇത് സമൂഹത്തിലെ മറ്റുള്ളവർക്ക് പ്രചോദനമാകുമെന്ന് പ്രത്യാശിച്ചു.

———      ———–    ———-    ———-    ———- ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക