ട്രാഫിക് നിയമങ്ങൾ ലംഘിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി

0
1576

മനാമ: ട്രാഫിക് നിയമങ്ങൾ ലംഘിച്ച് വാഹനമോടിക്കുന്നവർക്കെതിരെ നടപടികൾ കർശനമാക്കാനുള്ള തീരുമാനവുമായി ബഹ്‌റൈൻ. രാജ്യത്ത് ഗതാഗത നിയമലംഘനം നടത്തി പിടിയിലാകുന്ന പ്രവാസികളായ ഡ്രൈവർമാർ നാടുകടത്തൽ അടക്കമുള്ള നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് ട്രാഫിക് വിഭാഗം അഡ്വ. ജനറൽ അറിയിച്ചു.

നിയമലംഘനത്തിന്റെ പേരിൽ പിടിക്കപ്പെടുന്ന ഡ്രൈവർമാരെ പിഴ അടച്ച് രക്ഷപ്പെടാൻ അനുവദിക്കുന്നതിന് പകരം അവർക്കെതിരെ കേസ് ചാർജ് ചെയ്ത് വിചാരണക്കായി കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.