മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി

0
2969

റിയാദ്: മലയാളി യുവാവ് യാംബുവിൽ ഹൃദയാഘാതം മൂലം നിര്യാതനായി.
കോഴിക്കോട് ചാലിയം സ്വദേശിയായ കൊടക്കാട്ടകത്ത് കൊല്ലേരി വീട്ടിൽ ശാഹുൽ ഹമീദ് (35) ആണ് ഞായറാഴ്ച പുലർച്ചെ മരിച്ചത്.

നാലു വർഷമായി യാംബുവിൽ ബ്യുനോ മീൽ സർവിങ് കമ്പനി (ഫാസ്റ്റ് ഫുഡ്) ജീവനക്കാരനായിരുന്നു. നേരത്തെ ഇദ്ദേഹം ജിദ്ദയിലും ജോലി ചെയ്തിരുന്നു. 

പതിവ് പോലെ റസ്റ്റോറന്റിൽ നിന്ന് ജോലി കഴിഞ്ഞ് പുലർച്ചെ സുഹൃത്തുക്കളോടൊപ്പം റൂമിലെത്തിയ ശാഹുൽ ഹമീദിന് ഭക്ഷണം കഴിച്ച് സുബ്‍ഹി നമസ്‍കാരം നിർവഹിക്കാനുള്ള ഒരുക്കത്തിനിടയിൽ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ സുഹൃത്തുക്കളും കമ്പനി അധികൃതരും യാംബു ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരിന്നു.