റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മലപ്പുറം തിരൂർ സ്വദേശി അളമ്പത്തൂർ ഹനീഫയുടെ (66) മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞ12 വർഷമായി റിയാദിലെ അൽ കാർമൽ കമ്പനിയിൽ ഓഫീസ് ബോയ് ആയി ജോലി ചെയ്യുകയായിരുന്നു. ഭാര്യ ഫാത്തിമ. ഷംന, മെഹ, മുഹമ്മദ് ഷെബിൻ എന്നിവർ മക്കളാണ്. അളമ്പത്തൂർ മരക്കാർ-കുഞ്ഞിമോൾ ദമ്പതികളുടെ മകനാണ്. സഹോദരന്മാർ സലീം, സിദ്ധീഖ്.
മുടി വെട്ടുന്നതിനായി ബത്ഹയിലെത്തിയ ഹനീഫ സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഹൃദയാഘാതം സംഭവിച്ചത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പരിശോധനയിൽ മരണം സ്ഥിരീകരിച്ചു.
സുമേഷി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി എയർ ഇന്ത്യ വിമാനത്തിൽ കോഴിക്കോട് എത്തിച്ചു.




