സ്റ്റിക്കറുകള്‍ നിര്‍മിക്കാന്‍ വാട്‌സാപ്പില്‍ സൗകര്യ മൊരുങ്ങുന്നു

0
1326

ഏറെ ഉപകാരപ്രദമായ വിവിധ സൗകര്യങ്ങളാണ് വാട്‌സാപ്പ് അടുത്തിടെ അവതരിപ്പിച്ചത്. ബയോമെട്രിക് ഒതന്റിക്കേഷന്‍ ഉപയോഗിച്ച് വാട്‌സാപ്പിലെ ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ സാധിക്കുന്ന ചാറ്റ് ലോക്ക് ഫീച്ചറും അതില്‍ ഉള്‍പ്പെടുന്നു. ഇപ്പോഴിതാ വാട്‌സാപ്പ് ആപ്പിലേക്കായി ഒരുങ്ങുന്ന മറ്റൊരു ഫീച്ചറിന്റെ വിവരങ്ങള്‍ പുറത്തുവരികയാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിലവില്‍ വാട്‌സാപ്പില്‍ ചിത്രങ്ങള്‍, വീഡിയോകള്‍ ഇമോജികള്‍, ജിഫുകള്‍ സ്റ്റിക്കറുകള്‍ എന്നിവയെല്ലാം മറ്റുള്ളവരുമായി പങ്കുവെക്കാന്‍ സാധിക്കും. വാട്‌സാപ്പിന് സ്വന്തമായി വലിയൊരു സ്റ്റിക്കര്‍ ലൈബ്രറിയുണ്ട്. എന്നാല്‍ എല്ലാ സാഹചര്യത്തിലും ഈ ലൈബ്രറിയിലെ സ്റ്റിക്കറുകള്‍ അനുയോജ്യമായെന്ന് വരില്ല. അതിനാല്‍ തേഡ് പാര്‍ട്ടി ആപ്പുകളുടെ സഹായത്തോടെ മറ്റ് സ്റ്റിക്കറുകളും വാട്‌സാപ്പിലൂടെ അയക്കാനുള്ള സൗകര്യവും ലഭ്യമാണ്. ചില തേഡ് പാര്‍ട്ടി ആപ്പുകളില്‍ നമുക്ക് ഇഷ്ടാനുസരണം സ്റ്റിക്കറുകള്‍ നിര്‍മിക്കാനുമാവും.

എന്നാല്‍ താമസിയാതെ സ്റ്റിക്കറുകള്‍ക്ക് വേണ്ടി തേഡ് പാര്‍ട്ടി ആപ്പുകളെ ആശ്രയിക്കുന്നതില്‍ മാറ്റം വന്നേക്കും. വാട്‌സാപ്പിനുള്ളില്‍ തന്നെ സ്റ്റിക്കറുകള്‍ നിര്‍മിക്കാനുള്ള സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നാണ് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക