കോഴിക്കോട്: 1.8 കോടി രൂപയുടെ മൂന്ന് കിലോയോളം സ്വർണം കരിപ്പൂർ എയർപോർട്ടിൽ വെച്ച് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. മലപ്പുറം പുൽപ്പറ്റ സ്വദേശി പൂതനാരി ഫവാസിൽ(30) നിന്ന് 1,163 ഗ്രാം സ്വർണവും നെടിയിരിപ്പ് സ്വദേശി തേട്ടത്തോടി മുഹമ്മദ് ജാസിമിൽ(28) നിന്ന് 1057 ഗ്രാം സ്വർണവും തൃപ്പനച്ചി സ്വദേശി പാര സലീമിൽ(34) നിന്ന് 1121 ഗ്രാം സ്വർണമിശ്രിതവുമാണ് പിടികൂടിയത്. ജിദ്ദയിൽ നിന്ന് കോഴിക്കോടേക്ക് കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് പിടികൂടിയത്.
ഈ മൂന്ന് പേരും ജിദ്ദയിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ വിമാനങ്ങളിലായാണ് കരിപ്പൂരിലെത്തിയത്. രഹസ്യ വിവരത്തെ തുടർന്നാണ് പിടികൂടിയത്.
എന്നാൽ ഈ 3 യാത്രക്കാർ ജിദ്ദയിൽനിന്ന് നാട്ടിലേക്കുള്ള ടിക്കറ്റും 80000 രൂപ മുതൽ ഒന്നേകാൽ ലക്ഷം വരെ പണവും പ്രതിഫലമായി കൈപ്പറ്റിയാണ് സ്വർണം കടത്തിയയത്. ജിദ്ദയിൽ നിന്ന പല ഏജൻറുകൾ വഴിയാണ് ഇവർക്ക് സ്വർണം ലംഭിച്ചതെന്നാണ് വിവരം. കള്ളക്കടത്തുസംഘം സലീമിനും ഫവാസിനും ടിക്കറ്റിനു പുറമെ 80,000 രൂപ വീതവും ജാസിമിന് 1. 2 ലക്ഷം രൂപയുമാണ് പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നത്.
അസിസ്റ്റൻറ് കമീഷണർ കെ.എം. സൈഫുദീൻ, സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, ബാബു നാരായണൻ, എം. മനോജ്, ദിനേശ് മിർധ, വീരേന്ദ്ര പ്രതാപ് ചൗധരി, പി. മുരളി, ഇൻസ്പെക്ടർമാരായ അർജുൻ കൃഷ്ണ, ഹെഡ് ഹവിൽദാർമാരായ ടി.എ. അലക്സ്, പി. വിമല എന്നിവരടങ്ങിയ സംഘമാണ് ഈ കള്ളക്കടത്ത് സംഘത്തെ പിടികൂടിയത്. അന്വേഷണം നടത്തി വരികയാണ്.
മാസങ്ങളായി നിരവധി യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടുന്നത്.
ചെറിയ ഒരു പൈസക്ക് വേണ്ടിയാണ് ഇത്രയും വലിയ കുറ്റങ്ങൾ ഇവർ ചെയ്യുന്നത്. ഇപ്പോൾ കോഴിക്കോട്, കൊച്ചി, കണ്ണൂർ, എയർപോർട്ടുകളിൽ വൻ ചെക്കിങ്ങ് ഉണ്ടായിട്ടും ചെറിയ ലാഭത്തിന് വേണ്ടിയാണ് ഇത്രവും വലിയ കുറ്റങ്ങൾ ചെയ്യുന്നതെന്ന് സാമൂഹ്യ പ്രവർത്തകർ പറഞ്ഞു.
ഇത് പോലെ കഴിഞ്ഞ ദിവസവും കോഴിക്കോട് വിമാനത്താവളത്തിൽ 65 ലക്ഷം രൂപയുടെ സ്വർണവുമായി യുവാവിനെ പിടികൂടിയിരുന്നു. മലപ്പുറം മൂന്നിയൂർ സ്വദേശി പതിയിൽ വിജേഷിനെയാണ് (33) എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയിരുന്നത്. ഇദ്ദേഹം ശരീരത്തിനുള്ളില്‍ നാലു ക്യാപ്‌സൂളികളായി ഒളിപ്പിച്ചിരുന്ന സ്വര്‍ണ്ണമിശ്രിതമാണ് പിടിച്ചെടുത്തത്.
ഇദ്ദേഹത്തിൽ നിന്ന് 1165 ഗ്രാം സ്വർണ മിശ്രിതമാണ് പിടികൂടിയത്. ഇയാലും ജിദ്ദയിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ കരിപ്പൂരിലെത്തിയതായിരുന്നു. ഇദ്ദേഹത്തിന് സ്വർണം കടത്തുന്നതിന് ഒരുലക്ഷം രൂപയാണ് കള്ളക്കടത്ത് സംഘം വാഗ്ദാനം ചെയ്തിരുന്നത്.




