മൊബൈലിലേക്ക് വിദ്യാർഥിനികളുടെ സ്വകാര്യദൃശ്യങ്ങൾ അയച്ചു: അധ്യാപകൻ അറസ്റ്റിൽ

0
2329

നെടുങ്കണ്ടം: അശ്ലീലദൃശ്യങ്ങൾ മൊബൈലിലേക്ക് അയച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ അധ്യാപകന്റെ ഫോൺ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് നൂറിലധികം സ്കൂൾ വിദ്യാർഥിനികളുടെ സ്വകാര്യദൃശ്യങ്ങൾ.

ദൃശ്യങ്ങൾ പകർത്തിയ അധ്യാപകൻ പിടിയിൽ. ഹൈദരാബാദിലെ സ്കൂളിൽ ജോലി ചെയ്യുന്ന നെടുങ്കണ്ടം വട്ടപ്പാറ സ്വദേശി ജോജു (27) ആണ് നാട്ടിൽ അറസ്റ്റിലായത്.

ഇയാളുടെ സഹപാഠിയായിരുന്ന യുവതിക്കും അവരുടെ അമ്മയ്ക്കും അശ്ലീലദൃശ്യങ്ങൾ അയയ്ക്കുന്നതായുള്ള പരാതി‌യിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടികളുടെ സ്വകാര്യദൃശ്യങ്ങൾ ജോജുവിന്റെ മൊബൈലിൽ കണ്ടെത്തിയത്. നെടുങ്കണ്ടം എസ്എച്ച്ഒ ബി.എസ്.ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളിൽ നഴ്സറി വിഭാഗം അധ്യാപകനായി ജോലി ചെയ്യുകയാണ് ജോജു. പ്രതിയെ റിമാൻഡ് ചെയ്തു.