തൃത്താലയിൽ ബൽറാം, കൊട്ടാരക്കര ഐഷ പോറ്റി, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ; കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക

ഡൽഹി: കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം അംഗീകരിച്ച നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്. സിറ്റിംഗ് എംഎൽഎമാർ അടക്കം 31 പേരാണ് ആദ്യഘട്ട പട്ടികയിലുള്ളത്. 20 എംഎൽഎമാർ വീണ്ടും മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ. എംഎൽഎമാർക്ക് പുറമേ പ്രമുഖരായ നേതാക്കൾ ഉൾപ്പെടെ 12 സ്ഥാനാർഥികൾ പട്ടികയിലുണ്ട്.

സിറ്റിംഗ് എംഎൽഎമാർക്ക് പുറമേ കമ്മിറ്റി അംഗീകാരം നൽകിയ സ്ഥാനാർഥികൾ

1. തൃത്താല -വി.ടി. ബൽറാം

2. കൊയിലാണ്ടി – കെ. പ്രവീൺകുമാർ

3. കൊടുങ്ങല്ലൂർ – ഒ. ജെ. ജനീഷ്

4. തരൂർ – കെ.സി. സുബ്രഹ്മണ്യം

5. കൊല്ലം – ബിന്ദു കൃഷ്ണ

6. പൊന്നാനി – നൗഷാദ് അലി

7. ചിറ്റൂർ – സുമേഷ് അച്യുതൻ

8.നാദാപുരം – കെ.എം. അഭിജിത്ത്

9.മണലൂർ – ടി.എൻ. പ്രതാപൻ

10. വട്ടിയൂർക്കാവ് – കെ. മുരളീധരൻ

11.കൊട്ടാരക്കര – ഐഷ പോറ്റി

12. കുന്നത്തുനാട് – വി. പി. സജീന്ദ്രൻ

എംപിമാർ തെരഞ്ഞെടുപ്പ് ചിത്രത്തിൽ ഇല്ലെന്ന് സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി പറഞ്ഞു. അതേസമയം പട്ടികയിൽ പരാമർശിച്ചെങ്കിലും എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

സാഹചര്യം നോക്കി പട്ടിക പുറത്തുവിടുമെന്നും മികച്ച പട്ടികയാണോ എന്ന് പട്ടിക പുറത്തുവരുമ്പോൾ മനസിലാകുമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. മികച്ച പട്ടികയാണെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോട് അനുബന്ധിച്ച് പട്ടിക പുറത്തുവരുമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.