റിയാദിന് സമീപം വൻ റോഡപകടം: 15 മരണം; ഗുരുതരാവസ്ഥയിലുള്ള 11 പേരുൾപ്പെടെ 14 പേർക്ക് പരിക്ക്

0
5900

റിയാദ്: റിയാദ് പ്രവിശ്യയിലുണ്ടായ വൻ അപകടത്തിൽ 15 പേർ മരിച്ചു. പ്രവിശ്യയുടെ തെക്ക് സ്ഥിതിചെയ്യുന്ന നസാഹ് അൽഹരീഖ്-അൽമാനിയ റോഡിൽ ഉണ്ടായ ദാരുണമായ റോഡപകടത്തിൽ 14 പേർ പരിക്കുകളോടെ ആശുപത്രികളിലുമായി. ഇവരിൽ 11 പേരുടെ നില ഗുരുതരമാണ്. ഇവരെയെല്ലാം റിയാദ് നഗരത്തിലെ വിവിധ ആശുപത്രികളിലേക്കും അപകടസ്ഥലത്തോട് ചേർന്നുള്ള നിരവധി ആശുപത്രികളിലേക്കും മാറ്റി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റിയാദിൽ നിന്ന് തെക്ക് ഏതാണ്ട് ഇരുനൂറോളം കിലോമീറ്റർ അകലെയാണ് അത്യാഹിതം സംഭവിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു ദുരന്തം. വിവരം ലഭിച്ച ഉടൻ 11 ഗ്രൗണ്ട് ആംബുലൻസ് ടീമുകളും രണ്ട് എയർ ആംബുലൻസുകളുമായി സഊദി റെഡ് ക്രസന്റ് അതോറിറ്റിയുടെ ടീമുകളും 3 ഗ്രൗണ്ട് ആംബുലൻസ് ടീമുകളുമായി ആരോഗ്യ മന്ത്രാലയം ടീമുകളും സംഭവ സ്ഥലത്ത് കുതിച്ചെത്തുകയും മരണപ്പെട്ടവരെ പുറത്തെടുക്കുകയും പരിക്കേറ്റവരെ ആശുപത്രികൾ എത്തിക്കുകയും ചെയ്തു കൊണ്ടിരുന്നു.

മരിച്ചവരും പരിക്കേറ്റവരുമായവരെ സംബന്ധിച്ച വിവരങ്ങളോ അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങളോ ലഭ്യമാവുന്നതേയുള്ളൂവെന്ന് സഊദി പ്രാദേശിക പത്രമായ സബ്ഖ് ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക