മക്ക: റമദാനിൽ തീർഥാടകർക്ക് 20 ലക്ഷം കുപ്പി സംസം വിതരണചെയ്യുമെന്ന്
ഹജ്ജ് ഉംറ ചാരിറ്റി ഗിഫ്റ്റ് അസോസിയേഷൻ അറിയിച്ചു. പ്രവേശന കവാടങ്ങളിലും ഹാജിമാർ കടന്നുപോകുന്ന മക്ക, മദീന റോഡുകളിലും വിതരണം ചെയ്യാനാണ് ഇത്രയും സംസം തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി വിവിധ ഭാഗങ്ങളിലായി വളണ്ടിയർമാരെ നിയമിച്ചിട്ടുണ്ട്.
തീർഥാടകർക്ക് സേവനം നൽകാനുള്ള എല്ലാ കഴിവുകളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സർവീസ് പ്രോഗ്രാം മേധാവി അലാ അൽഖബാസ് പറഞ്ഞു. സേവനങ്ങളിൽ വൈവിധ്യവും പുതുമയും ഉൾപ്പെടുന്നു. വിതരണം ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ തിരഞ്ഞെടുപ്പിലും പാക്കിങ്ങിലും വിതരണത്തിലും എല്ലാ നിബന്ധനകളും പാലിക്കുന്നുണ്ടെന്നും അൽഖബാസ് പറഞ്ഞു.




