മക്കയിൽ ഹജ്ജ് ഉംറ പ്രോസിക്യൂഷൻ ഓഫീസ് ആരംഭിച്ചു

0
1135

ജിദ്ദ: മക്കയിൽ ഹജ്ജ് ഉംറ പ്രോസിക്യൂഷൻ ഓഫീസ് ആരംഭിച്ചു. ഹറമിലെ കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്നതിനായാണ് ഓഫീസ് ആരംഭിച്ചത്.

പബ്ലിക് പ്രോസിക്യൂട്ടർ ഷെയ്ഖ് സൗദ് ബിൻ അബ്ദുല്ല അൽ മുജാബ് ഹറമിന് തൊട്ടടുത്തുള്ള അറം ബിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു. ഹജ്ജ്, ഉംറ എന്നിവയ്ക്കുള്ള നിയമപരമായ സംരക്ഷണ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനാണ് ഇത്തരമൊരു ഓഫീസ് ആരംഭിച്ചിരിക്കുന്നത്.

തീർഥാടന നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെയും ഹറമിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെയും ക്രിമിനൽ കുറ്റങ്ങൾ ചുമത്തുക, ഹജ്ജ്-ഉംറ തീർഥാടകർക്ക് നിയമം ഉറപ്പുനൽകുന്ന അവകാശങ്ങൾ ഉണ്ടെന്ന് സ്ഥിരീകരിക്കുക എന്നിവയാണ് ഓഫീസിന്റെ ലക്ഷ്യങ്ങൾ. ഹജ്ജ്, ഉംറ പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകൾ ഉടൻ തീർപ്പാക്കേണ്ടതുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. എല്ലാ തീർത്ഥാടകരും ഹജ്ജ്, ഉംറ, പുണ്യസ്ഥലങ്ങൾ എന്നിവയുടെ പവിത്രത പാലിക്കണം. അവ ലംഘിക്കുന്നത് ഏറ്റവും കഠിനമായ ശിക്ഷകൾ ആവശ്യപ്പെടുന്ന കേസുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു എന്ന് പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.