റമദാനിൽ ഒരാൾക്ക് ഒരു ഉംറ; ഹജ്ജ്‌ ഉംറ മന്ത്രാലയം

0
2307

മക്ക: വിശുദ്ധ റമദാനിൽ
ഒരാൾക്ക് ഒരു ഉംറ. ഉംറ ആവർത്തിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ഹജ്ജ്‌, ഉംറ മന്ത്രാലയം വ്യക്തമാക്കി. എല്ലാവർക്കും ഉംറ നിർവഹിക്കാൻ അവസരമൊരുക്കാൻ ശ്രമിച്ച് ഉംറ ആവർത്തിക്കാൻ ആരെയും അനുവദിക്കില്ല.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റമദാനിൽ ഒരു തവണ മാത്രം ഉംറ നിർവഹിക്കുന്നത് മറ്റുള്ളവർക്ക് അനായാസമായി ഉംറ നിർവഹിക്കാൻ അവസരമൊരുക്കും. ഉംറ കർമം നിർവഹിക്കാൻ നുസുക് ആപ്പ് വഴി പെർമിറ്റ് നേടൽ നിർബന്ധമാണ്. പെർമിറ്റിൽ നിർണയിച്ച സമയം കൃത്യമായി പാലിക്കുകയും വേണം. ഉംറ കർമം നിർവഹിക്കാൻ പെർമിറ്റിൽ നിർണയിച്ച സമയത്തിൽ മാറ്റം വരുത്താൻ കഴിയില്ല. എന്നാൽ പെർമിറ്റിൽ നിശ്ചയിച്ച സമയമാകുന്നതിനു മുമ്പായി നുസുക് ആപ്പ് വഴി പെർമിറ്റ് റദ്ദാക്കി പുതിയ പെർമിറ്റ് നേടാവുന്നതാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക