ദഹ്‌റാൻ-ജുബൈൽ ഹൈവെയിൽ ഗതാഗത നിയന്ത്രണം, ബദൽ റോഡുകൾ ഉപയോഗിക്കാൻ ഗതാഗത മന്ത്രാലയം

0
2265

വിമാനത്താവളത്തിലേക്കുള്ള യാത്രകാർ ശ്രദ്ധിക്കണം

ദമാം: കിഴക്കൻ സഊദിയിലെ വ്യാവസായിക നഗരമായ ജുബൈലിനെ ദമാമുമായി ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേകളിൽ ഒന്നായ ദഹ്‌റാൻ-ജുബൈൽ ഹൈവെയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ദമാം – ജുബൈൽ ഹൈവേയിലെ “സ്വഫ്‌വ – എയർപോർട്ട്” റോഡുമായുള്ള “ദഹ്‌റാൻ-ജുബൈൽ” റോഡ് ഇന്റർസെക്ഷന്റെ പാലങ്ങളുടെ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിലാണിത്. ഇതിനാൽ യാത്രക്കാർ ബദൽ റോഡുകൾ ഉപയോഗിക്കണമെന്ന് ഗതാഗത, ലോജിസ്റ്റിക് മന്ത്രാലയം ആവശ്യപ്പെട്ടു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബ്രിഡ്ജ് സ്ലാബുകൾ ഉയർത്തുക, ബെയറിംഗ് സപ്പോർട്ടുകളും എക്സ്പാൻഷൻ ജോയിന്റുകളും മാറ്റിസ്ഥാപിക്കുക, കോൺക്രീറ്റ് നന്നാക്കൽ, പാലങ്ങൾക്കായി ഇൻസുലേഷൻ, അസ്ഫാൽറ്റ് വർക്കുകൾ നടപ്പിലാക്കൽ എന്നിവ ഉൾപ്പെടുന്ന അറ്റകുറ്റപ്പണികളാണ് നടക്കുന്നത്.

ദഹ്‌റാൻ-ജുബൈൽ റോഡിലൂടെ ദമാമിലേക്കുള്ള ഗതാഗതം സർവീസ് റോഡിലേക്ക് തിരിച്ചുവിടുമെന്നും സ്വഫ്‌വ എയർപോർട്ട് റോഡിന്റെ ദഹ്‌റാൻ അൽ-ജനൂബ് റോഡിന്റെ ഇന്റർസെക്‌ഷൻ അടച്ചിടുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. എയർപോർട്ടിൽ നിന്ന് “സ്വഫ്‌വ” ഭാഗത്തേക്ക് പോകുന്നവർക്ക് ഖത്തീഫ് പാലം ഉപയോഗപ്പെടുത്തി “മലിക് ഫഹദ് പാത പിന്തുടരാമെന്നും മന്ത്രാലയം ഉണർത്തി. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ശ്രദ്ധ പുലർത്തണം. അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ തിരക്ക് ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതിനാൽ നേരത്തെ തന്നെ എയർപോർട്ടിലേക്ക് യാത്ര ചിരിക്കുന്നത് ഏറെ ഗുണകരമാകും. ഇത് സംബന്ധമായി മന്ത്രാലയം പുറത്തിറക്കിയ റൂട്ട് മാപ്പ് വീഡിയോ കാണാം👇.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക