ജിദ്ദ: സ്‌പൈസ്ജെറ്റിൽ കരിപ്പൂരിൽ നിന്ന് ജിദ്ദയിലെത്തിയ ശേഷം ജിസാനിലേക്ക് പോകേണ്ടിയിരുന്ന യുവതിയും മൂന്ന് ചെറിയ കുട്ടികളും ജിദ്ദ വിമാനത്താവളത്തിൽ കുടുങ്ങി. സ്‌പൈസ് ജെറ്റ് ലഗേജ് കിട്ടാത്തതുമായ പ്രശ്നത്തിന്റെ ബാക്കി പത്രമായാണ് ഇവർ ഉൾപ്പെടെയുള്ള യാത്രക്കാർക് കടുത്ത ദുരിതം നേരിടേണ്ടി വന്നത്. ഇന്നലെ കോഴിക്കോട് നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനം ലഗേജുകൾ ജിദ്ദയിൽ എത്തിയതിൽ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചിരുന്ന സംഭവം ഇന്നലെ രാത്രി മലയാളം പ്രസ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക കോഴിക്കോട് നിന്നും ജിദ്ദയിലെത്തി മറ്റൊരു വിമാനത്തിൽ യാത്ര ജിസാനിലേക്ക് ചെയ്യാനായിരുന്നു യുവതിയുടെ പദ്ധതി. അതിനായി മറ്റൊരു വിമാനത്തിൽ ടിക്കറ്റും എടുത്തിരുന്നു. എന്നാൽ, ഇന്നലെ ജിദ്ദ വിമാനത്താവളത്തിൽ സ്‌പൈസ് ജെറ്റ് ഉണ്ടാക്കിയ പ്രതിസന്ധിയിൽ ഇവർക്ക് ജിസാനിലേക്കുള്ള വിമാനം നഷ്ടമായി.
ജിസാനിലെ ഭർത്താവിന്റെ അടുത്തേക്ക് വന്നതായിരുന്നു കുടുംബം. എന്നാൽ കരിപ്പൂരിൽ നിന്ന് ലഗേജ് എത്താതിരുന്നതിനാൽ ഇവർക്ക് ജിസാനിലേക്കുള്ള വിമാനം നഷ്ടമായതോടെ യുവതിക്കും മൂന്ന് കുട്ടികൾക്കുമായി എടുത്ത ടിക്കറ്റിൻ്റെ മുഴുവൻ പണവും നഷ്ടമായി. മാത്രവുമല്ല വീണ്ടും പുതിയ ടിക്കറ്റെടുത്ത് ജിസാനിലേക്ക് പോകുവാൻ ഇവരുടെ പക്കൽ പണവുമുണ്ടായിരുന്നില്ല. ജിസാനിലുള്ള ഭർത്താവുമായി ഫോണിൽ സംസാരിക്കുന്നുണ്ടെങ്കിലും എന്ത് ചെയ്യണമെന്നറിയാതെ കുടുങ്ങി. ഒടുവിൽ ലഗേജുകൾ നാളെ എയർപോർട്ടിൽ വന്ന് സ്വീകരിക്കണമെന്നും ഇപ്പോൾ പിരിഞ്ഞ് പോകണമെന്നും സ്പൈസ് ജെറ്റ് അധികൃതരിൽ നിന്നും വൈകുന്നേരം അറിയിപ്പ് വന്നു. ഇതോടെ യാത്രക്കാരിൽ മിക്കവരും പിരിഞ്ഞ് പോയെങ്കിലും ജിസാനിലേക്ക് പോകേണ്ടിയിരുന്ന യുവതിയും കുട്ടികളും മാത്രം എവിടേക്ക് പോകണമെന്നറിയാതെ ജിദ്ദ വിമാനത്താവളത്തിൽ കുടുങ്ങി. വീണ്ടും മണിക്കൂറുകൾ കാത്തിരുന്ന ശേഷമാണ് ജിസാനിലുള്ള ഭർത്താവ് ഏർപ്പാടാക്കിയ ഒരു സുഹൃത്ത് വന്ന് കൂട്ടികൊണ്ടുപോയത്.
ഇനി ഇവർക്ക് കരിപ്പൂരിൽ നിന്ന് ലഗേജ് എത്തിയ ശേഷം പുതിയ ടിക്കറ്റെടുത്ത് വേണം ജിസാനിലേക്ക് യാത്ര തുടരാൻ. ഇന്നലെ സ്പൈസ് ജെറ്റ് വിമാനത്തിൽ കോഴിക്കോട് നിന്നും ജിദ്ദയിലെത്തിയ യാത്രക്കാർ നേരിട്ടത് സമാനതകളില്ലാത്ത ദുരിതമായിരുന്നു. രാവിലെയും ഉച്ചക്കുമായെത്തിയ രണ്ട് വിമാനങ്ങളിലെ യാത്രക്കാർ ജിദ്ദ വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങിയത്. ഇക്കാര്യം മലയാളം പ്രസ്സ് ഓൺലൈൻ ഇന്നലെ രാത്രി തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. അത് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
കോഴിക്കോട് വിമാനത്തവളത്തിൽ നിന്ന് തിങ്കളാഴ്ച പുലർച്ചെ 5:55 ന് ജിദ്ദയിലേക്ക് പുറപ്പെട്ട വിമാന സർവ്വീസിൽ എത്തിയ പല യാത്രക്കാർക്കും ലഗേജുകൾ ലഭിച്ചില്ല. 10 മണിയോടെ ജിദ്ദയിൽ ഇറങ്ങിയ യാത്രകാരിൽ പലർക്കും ലഗേജ് ലഭിക്കാതെ വന്നതോടെ യാത്രക്കാർ പ്രതിഷേധമുയർത്തി സ്‌പൈസ് ജെറ്റ് അധികൃതരുമായി ബന്ധപ്പെട്ടു. എന്നാൽ, ഉച്ചക്ക് 2:30 വരുന്ന അടുത്ത വിമാനത്തിൽ ലഗേജ് എത്തുമെന്നും അത് വരെ കാത്തിരിക്കണം എന്നുമായിരുന്നു മറുപടി. ഇതോടെ, ഉംറ തീർത്ഥടകരും സ്ത്രീകളും കുട്ടികളും, വൃദ്ധരും ദീർഘ ദൂര യാത്രക്കാരും ഉൾപ്പെടെയുള്ളവർ മണിക്കൂറുകളോളം ദുരിതത്തിലായി. കാത്ത് നിൽക്കാതെ നിവൃത്തിയില്ലെന്നതിനാൽ ഇവർ അത് വരെ വിമാനത്താവളത്തിൽ കഴിച്ചു കൂട്ടി.
ഉച്ചക്ക് ശേഷം 2:30 ന് കരിപ്പൂരിൽ നിന്ന് രണ്ടാമത്തെ സ്‌പൈസ് ജെറ്റ് വിമാനം എത്തിയെങ്കിലും മണിക്കൂറുകൾ കാത്ത് നിന്ന പലർക്കും നിരാശയായിരുന്നു ഫലം. ആദ്യ വിമാനത്തിൽ എത്തിയവരിൽ പലർക്കും ലഗേജ് കിട്ടിയില്ലെന്നു മാത്രമല്ല, രണ്ടാമത്തെ വിമാനത്തിൽ എത്തിയവരിൽ പലരുടെയും ലഗേജുകളും എത്തിയിരുന്നില്ല. തുടർന്ന് വീണ്ടും ബഹളമായി. ഭക്ഷണം പോലുമില്ലാതെ വിമാനത്താവളത്തിൽ യാത്രക്കാർക്ക് കടുത്ത ദുരിതമാണ് നേരിട്ടത്.
അതേസമയം, രണ്ടാമത്തെ വിമാനത്തിൽ മുഴുവൻ ലഗേജുകളും എത്തിയിട്ടുണ്ടെന്നും കസ്റ്റംസ് പരിശോധനകൾ വൈകിയതാണ് ഇത് ലഭിക്കാതിരിക്കുന്നതെന്നും കസ്റ്റംസ് പരിശോധന പൂർത്തിയാക്കി ഇന്നത്തോടെ യാത്രക്കാർക്ക് ലഭിക്കുമെന്നുമാണ് സ്‌പൈസ് ജെറ്റ് അധികൃതർ പറയുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




