നാളെ വിവാഹം നടക്കാനിരിക്കെ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

0
3061

തൃശൂർ: സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കണ്ടശാംകടവ്
കനോലി കനാലിൽ കാരിക്കൊടി
ചിറകിന് സമീപം ദേശമംഗലം കലവർകോട് സ്വദേശി പരേതനായ അമ്മത് ഉണ്ണികൃഷ്ണന്റെയും ചാരുലതയുടെയും മകൻ നിധിൻ (അപ്പു-26) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.

നിധിന്റെ വിവാഹം നാളെ (ബുധൻ) നടക്കാനിരിക്കെയാണ് ദുരന്തം. സുഹൃത്തിനെ കാണാനാണ് നിധിൻ കണ്ടശാംകടയിലെത്തിയത്. മുങ്ങിത്താഴ്ന്ന നിധിനെ ഒപ്പമുണ്ടായിരുന്ന രണ്ട് പേർ ചേർന്ന് ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.