കൃത്രിമ കാലിനുള്ളില്‍ 3,00,000 ദിര്‍ഹം; ഭിക്ഷാടനത്തിലൂടെ സമാഹരിച്ച തുകയുമായി യാചകൻ അറസ്റ്റിൽ

0
2016

ദുബൈ: ഭിക്ഷാടനത്തിലൂടെ സമാഹരിച്ച്
കൃത്രിമ കാലിനുള്ളില്‍ ഒളിപ്പിച്ച
3,00,000 ദിര്‍ഹവുമായി (67 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) യാചകനെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്‍തു.

ഇയാളുടെ കൃത്രിമ കാലിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെടുത്തത്. വ്യാഴാഴ്ച ദുബൈ പൊലീസ് ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വെച്ച് പൊലീസിന്റെ ആന്റി ഇന്‍ഫില്‍ട്രേറ്റേഴ്സ് ഡിപ്പാട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ അലി അല്‍ ശംസിയാണ് ഇക്കാര്യം അറിയിച്ചത്.

റമദാന്‍ മാസത്തിന് മുന്നോടിയായി യാചകര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ദുബൈ പൊലീസ് പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ചത്. ആളുകളുടെ അനുകമ്പ പിടിച്ചുപറ്റാനായി യാചകര്‍ നിരവധി വഴികള്‍ തേടാറുണ്ടെന്നും റമദാന്‍ മാസത്തില്‍ ഇത്തരം പ്രവണതകള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് അനുഭവമെന്നും കേണല്‍ അലി അല്‍ ശംസി പറഞ്ഞു. തുടര്‍ന്നാണ് ഒരു യാചകന്റെ കൃത്രിമ കാലിനുള്ളില്‍ നിന്ന് മൂന്ന് ലക്ഷം ദിര്‍ഹം കണ്ടെത്തിയ കാര്യം അദ്ദേഹം വിശദീകരിച്ചത്.