ടെഹ്റാൻ: അബുദാബിയിലെ കെസാദ് വ്യവസായ മേഖലയ്ക്ക് സമീപം ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ടിടത്ത് വൻ തീപിടിത്തം. യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകൾ തകർത്തുവെങ്കിലും അവയുടെ അവശിഷ്ടങ്ങൾ പതിച്ചാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്.
ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർക്ക് പരുക്കേറ്റു. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിലവിൽ സിവിൽ ഡിഫൻസ് വിഭാഗം തീ പൂർണമായും അണച്ചതായും മേഖലയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു.
മധ്യ ഇറാനിലെ ഖൊണ്ഡാബ് യുറേനിയം സംസ്കരണപ്ലാന്റിൽ ഇസ്രയേൽ ബോംബിട്ടു. ആളപായമോ, ആണവവികിരണ ഭീഷണിയോ ഇല്ലെന്ന് ഇറാൻ വ്യക്തമാക്കി. എന്നാൽ തിരിച്ചടിയായി യുഎസിന്റെയും ഇസ്രയേലിന്റെയും വ്യവസായകേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കി. യുഎസ്–ഇസ്രയേൽ പക്ഷ രാജ്യങ്ങളിലെ തുറമുഖങ്ങളിൽനിന്നോ തിരിച്ചോ ഉള്ള കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെ കടത്തിവിടില്ലെന്ന് ഇറാൻ സേനാവിഭാഗമായ റവലൂഷനറി ഗാർഡ് (ഐആർജിസി) പ്രഖ്യാപിച്ചു.
അബുദാബിയിലെ കെസാദ് വ്യവസായ മേഖലയ്ക്ക് സമീപം ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ടിടത്ത് വൻ തീപിടിത്തം. യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകൾ തകർത്തുവെങ്കിലും അവയുടെ അവശിഷ്ടങ്ങൾ പതിച്ചാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്. ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർക്ക് പരുക്കേറ്റു. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിലവിൽ സിവിൽ ഡിഫൻസ് വിഭാഗം തീ പൂർണമായും അണച്ചതായും മേഖലയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ ശതകോടീശ്വരൻ എലോൺ മസ്കും പങ്കുചേർന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഈ ആഴ്ച ആദ്യമാണ് പ്രധാനമന്ത്രി മോദി ട്രംപുമായി ഫോണിൽ സംസാരിച്ചത്.
ചർച്ചയിൽ മസ്ക് പങ്കെടുത്തത് അസാധാരണമായാണ് വിലയിരുത്തപ്പെടുന്നത്. ഒരു സ്വകാര്യ വ്യക്തി നയതന്ത്ര ചർച്ചകളിൽ ഇടപെടുന്നത് ട്രംപും മസ്കും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയായും കണക്കാക്കപ്പെടുന്നു. നേരത്തെ ട്രംപ് ഭരണകൂടത്തിന്റെ ഭാഗമായിരുന്ന മസ്ക്, പ്രസിഡന്റുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്നാണ് പദവി ഒഴിഞ്ഞത്. മസ്കിന്റെ സാന്നിധ്യത്തെക്കുറിച്ച് ഇന്ത്യയോ അമേരിക്കയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.





