ഗ്രീൻ സഊദി അറേബ്യ പദ്ധതിയിലൂടെ പച്ചവിരിച്ച് ഹറം

0
3055

മക്ക: കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച “ഗ്രീൻ സഊദി അറേബ്യ” പദ്ധതിയുടെ ഭാഗമായി കാർബൺ പുറന്തള്ളൽ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ
മക്കയിലെ വിശുദ്ധ മസ്ജിദ് “പച്ച” കൊണ്ട് മൂടി.

വിഷൻ 2030ന്റെ ഭാഗമായി രാജ്യത്ത് ചെടികളുടെയും മരങ്ങളുടെയും എണ്ണം വർധിപ്പിക്കുകയാണ് ലക്ഷ്യം. മക്കയിലെ മസ്ജിദുൽ ഹറാമിലാണ് ഹരിതവൽക്കരണ പദ്ധതി അതിവേഗം പുരോഗമിക്കുന്നത്. ഹറം മസ്ജിദിന്റെ ഹരിതവൽക്കരണത്തിന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

സന്ദർശകർക്കും തീർഥാടകർക്കും തടസ്സം സൃഷ്ടിക്കാത്ത വിധത്തിൽ മരങ്ങളും ചെടികളും സ്ഥാപിക്കണം. അവയുടെ വേരുകൾ ആഴത്തിൽ വളരാൻ പാടില്ല. സസ്യങ്ങൾ പ്രാണികളെ ആകർഷിക്കരുത്. കൂടാതെ, വിശ്വാസികൾ സഞ്ചരിക്കുന്ന തിരക്കേറിയ റോഡുകളിൽ ചെടികൾ സ്ഥാപിക്കരുതെന്നും മസ്ജിദുൽ ഹറം ഓഫീസ് വ്യക്തമാക്കി.

അന്തരീക്ഷ ഊഷ്മാവ് കുറയ്ക്കുക, വായു മലിനീകരണം കുറയ്ക്കുക
ഗുണനിലവാരം മെച്ചപ്പെടുത്തുക, മക്കയിലെ വിശുദ്ധ മസ്ജിദിലെ അന്തരീക്ഷം മയപ്പെടുത്തുക, ഓക്സിജൻ വർദ്ധിപ്പിക്കുക തുടങ്ങിയവയാണ്.

ഈ ഉദ്യമത്തിലൂടെ 7,000 ചതുരശ്ര മീറ്ററിലധികം വരുന്ന ഒഴിഞ്ഞ സ്ഥലങ്ങൾ, പാലങ്ങൾ, കോണിപ്പടികൾ, പൊതു സേവന മേഖലകൾ എന്നിവ ചെടികൾ കൊണ്ട് മൂടാനും കണ്ണഞ്ചിപ്പിക്കുന്ന വിളക്കുകൾ കൊണ്ട് മനോഹരമാക്കാനും ഇരു ഹറം ഓഫീസ് ശ്രമിക്കുന്നു.

വാതകങ്ങളുടെ പുറന്തള്ളൽ പൂർണമായും നിയന്ത്രിച്ച് നെറ്റ് സീറോ എമിഷൻ നേടാനാണ് സൗദി ലക്ഷ്യമിടുന്നതെന്ന് കിരീടാവകാശിയും ഗ്രീൻ സൗദി അറേബ്യയുടെ സുപ്രീം കമ്മിറ്റി ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.