തവളയുടെ ലോഗോയ്ക്ക് ഉൽപ്പന്നത്തിന്റെ ചേരുവകളുമായി ബന്ധല്ല; സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി

0
1360

റിയാദ്: സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA) ചില ഉൽപ്പന്നങ്ങളിലെ തവള ലോഗോയുടെ സാന്നിധ്യത്തിന് ഉൽപ്പന്നത്തിന്റെ ചേരുവകളുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞു.

ഈ ലോഗോയുള്ള ഉൽപ്പന്നങ്ങൾ കഴിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയ്ക്ക് മറുപടിയായാണ് അതോറിറ്റിയുടെ വിശദീകരണം.

ചില ഉൽപ്പന്നങ്ങളിൽ തവളയുടെ ലോഗോയുടെ സാന്നിധ്യം സൂചിപ്പിക്കുന്നത് അത് നിർമ്മിക്കുന്ന സ്ഥാപനം സുസ്ഥിര ഉൽപ്പാദനവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന അർത്ഥത്തിലാണെന്ന് എസ്എഫ്ഡിഎ പ്രസ്താവനയിൽ പറഞ്ഞു.

അമേരിക്കൻ ഐക്യനാടുകൾ, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ചോക്കലേറ്റ്, കാപ്പി, ചായ, ചില പഴവർഗ ഉൽപ്പന്നങ്ങൾ എന്നിവയിൽ തവളയുടെ ലോഗോ സാധാരണമാണ്.