കണ്‍വെയര്‍ ബെല്‍റ്റ് പ്രവര്‍ത്തനം അവതാളത്തിലായി; റിയാദ് വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ മണിക്കൂറുകളോളം വൈകി

0
1773

റിയാദ്: കണ്‍വെയര്‍ ബെല്‍റ്റ് പ്രവര്‍ത്തനം അവതാളത്തിലായതോടെ
റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്രവിമാനത്താവളത്തിലെ മൂന്ന്, നാല് ടെര്‍മിനലുകളില്‍ നിന്നുള്ള സര്‍വീസുകള്‍ മണിക്കൂറുകളോളം വൈകി.

സഊദി എയര്‍ലൈന്‍സും നാസ് എയറും സര്‍വീസ് നടത്തുന്ന ടെര്‍മിനലുകളിലാണ് വൈകലുണ്ടായത്.
റിയാദില്‍ നിന്നും കൊച്ചിയിലേക്ക് 10.50ന് പോകേണ്ട സഊദി എയര്‍ലൈന്‍സ് വിമാനം 1.30നാണ് പുറപ്പെട്ടത്. പല രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളും വൈകി.
ഉച്ചയോടെ തകരാറുകള്‍ പരിഹരിച്ച് പ്രവര്‍ത്തസജ്ജമായി. യാത്രക്കാരോട് എയര്‍പോര്‍ട്ട് അതോറിറ്റി ക്ഷമ ചോദിക്കുകയും ചെയ്തു.