20 വർഷമായി മക്കയിലെ സഊദി പൗരൻ അന്വേഷിക്കുന്ന മലയാളിയായ സുലൈമാൻ ദാ..ഇവിടെയുണ്ട്

0
10880

മക്ക: മലയാളിയായ സേവകൻ സുലൈമാനുമായുള്ള ബന്ധം 20 വർഷത്തിനുശേഷം പുനഃസ്ഥാപിച്ച് സൗദിയിലെ മക്ക സ്വദേശിയായ മുഹമ്മദ് അബ്ദുല്ല അൽ സഹറാനി. മക്കയിലെ സഊദി പൗരൻ സുലൈമാനെ അന്വേഷിക്കുന്നു എന്ന തലക്കെട്ടിൽ കഴിഞ്ഞ ദിവസം മലയാളംപ്രസ്സ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. ഇതാണ് സുലൈമാനെ കണ്ടെത്താൻ സഊദി പൗരന് തുണയായത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തൃശൂർ‌‌ ജില്ലയിലെ കൊടുങ്ങല്ലൂർ കട്ട ബസാർ സ്വദേശിയായ പനപ്പറമ്പിൽ സുലൈമാനാണ് മുഹമ്മദ് അബ്ദുല്ല അൽ സഹറാനിയും കുടുംബവും അന്വേഷിക്കുന്ന കിങ്ങോപ്പറമ്പി‍ൽ മുഹമ്മദ് സുലൈമാനാണെന്ന വിവരം വാർത്ത കണ്ട് ആദ്യം തിരിച്ചറിഞ്ഞത് സുലൈമാന്റെ സഹോദരൻ സെയ്തു കുഞ്ഞിമുഹമ്മദിന്റെ മകൻ സലീമാണ്.

ഇപ്പോൾ അബുദാബിയിലുള്ള സലീം തന്റെ സ്പോൺസർ വഴി മുഹമ്മദ് അബ്ദുല്ല അൽ സഹറാനിയെ വിളിക്കുകയായിരുന്നു. ഫോൺ നമ്പർ ലഭിച്ച് വൈകാതെ സുലൈമാന് വിളിയെത്തി. കൊടുങ്ങല്ലൂർ എസ്എൻ.പുരത്ത് ഇപ്പോൾ പച്ചക്കറിക്കട നടത്തുന്ന സുലൈമാനെ സംബന്ധിച്ച് അത് മധുരാനുഭവമായി. പഴയ പ്രിയ സേവകന്റെ ശബ്ദം വീണ്ടും കേട്ടപ്പോൾ അബ്ദുല്ല അൽ സഹറാനിയുടെ വാക്കുകളിലും സന്തോഷത്തിന്റെ നിറവ്. സഞ്ചാരികളുടെ ആഗോള സംഘടനയായ കൗച് സര്‍ഫിങ് അംഗമായ എം.കെ. പ്രമോദുമായി സമൂഹമാധ്യമംവഴിയുള്ള ചാറ്റിങ്ങിനിടെ മുഹമ്മദ് അബ്ദുല്ല അല്‍ സഹറാനിയുടെ മകന്‍ അഹമ്മദ് അല്‍ സഹ്‌റാനി (25)യാണ് ഇക്കാര്യം പറഞ്ഞിരുന്നത്.

സുലൈമാനെ സന്ദര്‍ശിച്ച് ക്ഷേമാന്വേഷണം നടത്തി ഉപഹാരം നല്‍കണമെന്ന് പ്രമോദിനോട് സഹ്‌റാനി കുടുംബം അഭ്യര്‍ഥിച്ചിട്ടുണ്ട്. മുഹമ്മദ് അബ്ദുല്ല അല്‍ സഹറാനി, മകന്‍ അഹമ്മദ് അല്‍ സഹറാനി എന്നിവര്‍ അടുത്ത മാസം കൊടുങ്ങല്ലൂര്‍ കട്ട ബസാറിലെ വസതിയില്‍ സുലൈമാനെ സന്ദര്‍ശിക്കുമെന്ന് അറിയിച്ചതായും പ്രമോദ് പറഞ്ഞു.

2 ദിവസത്തിനകം സുലൈമാനെ സന്ദർശിച്ച് ക്ഷേമാന്വേഷണം നടത്തി ഉപഹാരം നൽകണമെന്നാണ് പ്രമോദിനോട് സഹറാനി കുടുംബം അഭ്യർഥിച്ചിരിക്കുന്നത്. മുഹമ്മദ് അബ്ദുല്ല അൽ സഹറാനി, മകൻ അഹമ്മദ് അൽ സഹറാനി എന്നിവർ അടുത്ത മാസം കൊടുങ്ങല്ലൂർ കട്ട ബസാറിലെ വസതിയിൽ സുലൈമാനെ സന്ദർശിക്കുമെന്ന് അറിയിച്ചതായും സഞ്ചാരികളുടെ ആഗോള സംഘടനയായ കൗച്ച് സർഫിങ് പ്രതിനിധി കൂടിയായ പ്രമോദിനെ അറിയിച്ചിട്ടുണ്ട്.

മക്കയിൽ കോടതി ഉദ്യോഗസ്ഥനായിരുന്ന അബ്ദുല്ല അൽ സഹറാനി സ്ഥലം മാറി പോയപ്പോഴാണ് അദ്ദേഹവുമായുള്ള ബന്ധം മുറിഞ്ഞതെന്ന് സുലൈമാൻ പറഞ്ഞു. തുടർന്നും ഏതാനും വർഷം താൻ അവിടെ ഉണ്ടായിരുന്നെങ്കിലും 2007ൽ നാട്ടിലേക്ക് മടങ്ങി.

സഊദിയിൽ അവധി ദിവസങ്ങളിലും മറ്റും സഹറാനി കുടുംബത്തിന്റെ വീട്ടിൽ തന്നെയായിരുന്നു. അവിടെ സേവകനായി കുടുംബത്തിൽ ഒരംഗമെന്ന നിലയ്ക്കായിരുന്നു തുടർന്നത്. മടങ്ങുമ്പോൾ ഫോൺ നമ്പർ ഒന്നും ഇല്ലായിരുന്നു. നാട്ടിൽ പച്ചക്കറി കട തുടങ്ങിയതിൽ പിന്നെ സഊദിയിലെ ആ സുവർണ കാലത്തിന്റെ ഓർ‌മകൾ മനസ്സിലൊതുക്കി. 20 വർഷത്തിന് ശേഷം ആ പഴയ സൗഹൃദം തളിരിട്ടപ്പോൾ സുലൈമാന്റെ മനസിൽ തെളിയുന്നത് സഹറാനി കുടുംബത്തെക്കുറിച്ചുള്ള മങ്ങാത്ത ഓർമകളാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

20 വർഷമായി ഒരു മലയാളിയെ തേടുകയാണ് മക്കയിലെ മുഹമ്മദ് അബ്ദുല്ല അൽ സഹറാനി