ദമാം: മാള സ്വദേശി ജുബൈലിൽ മരണപ്പെട്ടു. ചക്കാംകാട്ടിൽ താമസിക്കുന്ന എടത്താത്തറ സെയ്തു മുഹമ്മദ് മകൻ അബ്ദുറഹ്മാൻ കുട്ടി (64) ആണ് കിഴക്കൻ സഊദിയിലെ ജുബൈലിൽ മരണപ്പെട്ടത്. ജോലി സ്ഥലത്തു വെച്ച് ആയിരുന്നു. മരണം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭാര്യ: ലെെല. മക്കൾ: അസീല, അഫീല , സൽമാൻ. മരുമക്കൾ: ഉമർ ഹാഫിസ് (മാള), സഞ്ചു ആലുവ.
സജീവ സുന്നി പ്രവർത്തകൻ ആയിരുന്ന ഇദ്ദേഹം സമസ്ത ഇസ്‌ലാമിക് സെന്റർ ജുബൈൽ സെൻട്രൽ കമ്മിറ്റിക്ക് കീഴിലെ സഊദി എയർലൈൻസ് യൂണിറ്റ് കമ്മിറ്റി എക്‌സിക്യുട്ടീവ് അംഗവും കൂടി ആയിരുന്നു.
മയ്യത്ത് ജുബൈൽ അൽ മന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഖബറടക്കം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി നടപടികൾ കമ്പനി നേതൃത്വത്തിൽ നടന്നു വരുകയാണ്. ജുബൈലിലെ സാമൂഹ്യ പ്രവർത്തകരും രംഗത്തുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




