ദുബൈ: ദുബായിൽ 3 വർഷത്തിനിടെ
1,51,600 ഗോൾഡൻ വിസ നൽകിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജിഡിആർഎഫ്എ) അറിയിച്ചു.
2019 മുതൽ 2022 വരെയുള്ള കാലയളവിലാണു ദുബായിൽ മാത്രം 1.5 ലക്ഷത്തിലേറെ ദീർഘകാല വിസ നൽകിയത്.
ഇതിൽ ബിസിനസുകാരും ജോലി ചെയ്യുന്നവരും പഠിക്കുന്നവരും അവരുടെ ആശ്രിത വീസയിലുള്ളവരും ഉൾപ്പെടും. താമസ വിസ ഇഷ്യൂ ചെയ്തതിലും 43% വർധനയുണ്ട്. 2020-2021 കാലയളവിൽ 1.5 കോടിയിലേറെ താമസവിസകൾ നൽകി.




