ദുബൈ: ഖത്തർ ലോകകപ്പ് തുടങ്ങുന്നതിന്റെ തലേദിവസം നവംബർ 19ന് (ശനിയാഴ്ച) ദുബൈ അല്‍ നാസര്‍ മൈതാനത്താണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും ലെയ്‌സസ്റ്റര്‍ സിറ്റിയുടെയും മുന്‍ താരങ്ങള്‍ ബൂട്ടണിയും .
ടീമുകള്‍ അതിനായി കഴിഞ്ഞ ദിവസം ദുബൈയില്‍ എത്തി. മാഞ്ചസ്റ്ററിന്റെ മിന്നും താരങ്ങളായ പോള്‍ ഷോള്‍സ്, ആന്‍ഡി കോള്‍, വെസ് ബ്രൗണ്‍, ദിമിത്തര്‍ ബാര്‍ബടോവും ലെയ്‌സസ്റ്റര്‍ സിറ്റിയുടെ വെസ് മോര്‍ഗനും റോബര്‍ട്ട് ഹൂത്തും, ജോസ് ഉല്ലോവയുമെല്ലാം ഇവിടെയുണ്ട്.
നിരവധി തവണ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്ററും 2016ല്‍ ചാമ്പ്യന്മാരായ ലെയ്‌സസ്റ്ററും ഏറ്റുമുട്ടുന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കയാണ്. 150 ദിര്‍ഹം മുതല്‍ 850 ദിര്‍ഹം വരെയാണ് ടിക്കറ്റ് നിരക്ക്.




