ഒരു മാസത്തിനുള്ളിൽ റിയാദ് സീസണിൽ എത്തിയത് 3 ദശലക്ഷം സന്ദർശകർ

0
1085

റിയാദ്: ഒക്ടോബർ 21മുതൽ സീസൺ ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ റിയാദ് സീസണിൽ സന്ദർശകരുടെ എണ്ണം 3 ദശലക്ഷം കടന്നതായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (ജിഇഎ) ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി അൽ ഷൈഖ് അറിയിച്ചു.

കിരീടാവകാശിയുടെ പിന്തുണയും ആസൂത്രണവും കൊണ്ട് ഒരു മാസത്തിനുള്ളിൽ റിയാദ് സീസണിൽ ഞങ്ങൾക്ക്‌ 3 ദശലക്ഷത്തിലധികം സന്ദർശകരെ എത്തിക്കാൻ കഴിഞ്ഞെന്ന് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലെ പ്രസ്താവനയിൽ അൽ-ഷൈഖ് പറഞ്ഞു.

പ്രവർത്തനങ്ങൾ ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ സന്ദർശകരുടെ എണ്ണം ഒരു ദശലക്ഷത്തിലെത്തി. നവംബർ 7 ന് 16 ദിവസം പിന്നിട്ടപ്പോൾ ഇതിന്റെ എണ്ണം രണ്ട് ദശലക്ഷം സന്ദർശകരിലുമെത്തി.

പ്രതിവാര സംഗീത പരിപാടികൾക്ക് പുറമെ റിയാദ് സീസണിലെ 15 വിനോദ മേഖലകളിലൊന്നായ ബൊളിവാർഡ് റിയാദ് സിറ്റിയിൽ 7 സൗദി നാടകങ്ങൾ ഉൾപ്പെടെ 25 മിഡിൽ ഈസ്റ്റേൺ, അന്തർദേശീയ നാടകങ്ങൾ നടന്നു വരികയാണ്.