ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാർ പാർക്കിനായി സ്‌കാന്‍, പേ, ഗോ സംവിധാനം

0
744

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലുടനീളമുള്ള കാര്‍ പാര്‍ക്കുകള്‍ക്കായി സ്‌കാന്‍, പേ ആന്റ് ഗോ സംവിധാനം ഏര്‍പ്പെടുത്തി. ദുബൈ എയര്‍പോര്‍ട്ട്‌സ് ഓപ്പറേറ്റര്‍സ് ആണ് ഇക്കാര്യം അറിയിച്ചത്.

വിസ, മാസ്റ്റര്‍കാര്‍ഡ്, അല്ലെങ്കില്‍ ആപ്പിള്‍ പേ ഉപയോഗിച്ച് ഇടപാട് പൂര്‍ത്തിയാക്കാം. ഇടപാടിനു ശേഷം പുറത്ത് കടക്കാന്‍ പത്ത് മിനിറ്റ് സമയം ലഭിക്കും. സ്‌കാന്‍, പേ ഉപയോഗിക്കുന്നതിന് ഉപയോക്താക്കള്‍ ഏതെങ്കിലും വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതില്ല. പുതിയ മൊബൈല്‍ പേയ്‌മെന്റ് ഓപ്ഷന്‍ ഇപ്പോള്‍ ദുബൈയുടെ എല്ലാ കാര്‍ പാര്‍ക്കിങ്ങുകളിലും ലഭ്യമാണ്.

സാധാരണയായി പേയ്‌മെന്റ് കിയോസ്‌കുകളില്‍ ടിക്കറ്റുകള്‍ സ്‌കാന്‍ ചെയ്താണ് ഉപയോക്താക്കള്‍ പാര്‍ക്കിങ്ങിന് പണം നല്‍കുന്നത്. നിലവിലുള്ള പാര്‍ക്കിംഗ് പെയ്‌മെന്റ് ഒപ്ഷനുകളും തുടരുന്നുണ്ട്.