22 റിയാലിന് തിരുവനന്തപുരത്തേക്ക് പറക്കാം

0
7095

മസ്‌കത്ത്: കുറഞ്ഞ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് സലാം എയര്‍.
ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ പ്രമോഷനല്‍ ക്യാംപയിന്റെ ഭാഗമായി ഒക്ടോബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ 22 റിയാലിന് ടിക്കറ്റുകള്‍ ലഭ്യമാക്കിയിരിക്കുകയാണ്.

തിരുവനന്തപുരത്തേക്കുള്‍പ്പെടെ 22റിയാലിന് ടിക്കറ്റ് ലഭ്യമാകും.
20 കിലോ സൗജന്യ ബാഗേജും അനുവദിച്ചിട്ടുണ്ട്. പ്രമോഷന്‍ നിരക്കുകളുടെ ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയിട്ടുണ്ട്. ചില നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായായിരിക്കും ഈ ഓഫര്‍ ലഭ്യമാകുകയെന്നും സലാം എയര്‍ അധികൃതര്‍ അറിയിച്ചു.

നിലവില്‍ 26 റിയാല്‍ ആണ് എയര്‍ ഇന്ത്യ എക്സ്പ്രസ് തിരുവന്തപുരത്തേക്ക് ഈടാക്കുന്നത്. മസ്‌കത്തില്‍ നിന്ന് കേരള സെക്ടറില്‍ തിരുവനന്തപുരത്തേക്കു മാത്രമാണ് സലാം എയര്‍ സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരത്ത് നിന്ന് മസ്‌കത്തിലേക്ക് 35 റിയാലിനും ടിക്കറ്റ് ലഭ്യമാണ്. സമീപ കാലത്തെ ഏറ്റവും കുറഞ്ഞ നിരക്കുകളാണിത്.