റിയാദ്: ഏതു സാഹചര്യത്തിലും രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്ന് സഊദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ.
അടുത്തിടെ എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിന് സഊദി അറേബ്യയെ അമേരിക്ക ഉത്തരവാദികളാക്കുമെന്ന യുഎസ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പരാമർശം.
ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനുള്ള ഒപെക് + തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളൊന്നുമില്ലെന്ന് ഫൈസൽ രാജകുമാരൻ പറഞ്ഞു.
ഒപെക് + എണ്ണ ഉൽപ്പാദകരുടെയും ഉപഭോക്താക്കളുടെയും താൽപ്പര്യങ്ങൾ നിറവേറ്റുന്നു, ഗ്രൂപ്പിനെ തകർക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ വൈകാരികമാണ് സഊദി അറേബ്യയുടെ ആദ്യ പങ്കാളി അമേരിക്കയാണെന്നും ആ ബന്ധം തന്ത്രപരവും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും പിന്തുണ നൽകുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു




