ദമാം: ഐസിഎഫ് ദമാം സെൻട്രലും അൽ അബീർ മെഡിക്കൽ സെന്ററും ചേർന്ന് മെഗാ മെഡിക്കൽ കാംപ് സംഘടിപ്പിച്ചു. കാലിക്കറ്റ് മെഡിക്കൽ കോളേജ് സഹായി ഡയറക്ടർ അബ്ദുല്ല സഅദി ചെറുവാടി ഉദ്‌ഘാടനം നിർവ്വഹിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
താളം തെറ്റിയ ജീവിത ശൈലിയും അമിത മായ മരുന്ന് ഉപയോഗവുമാണ് പ്രവാസികളെ നിത്യ രോഗികളാക്കുന്നത് എന്നും ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഡയാലിസിസ് സെന്ററുകൾ ഉള്ളത് കേരളത്തിലാണെന്നും അദ്ദേഹം ഓർമപ്പെടുത്തി. രാവിലെ 9 മണിക്ക് തുടങ്ങിയ കാംപ് വൈകീട്ട് 5 വരെ നീണ്ടു നിന്നു.
ജനറൽ മെഡിസിൻ, ഓർത്തോപെഡിക്, ഡന്റിസ്റ്റ്, ഒപ്താൾമോളജിസ്റ്റ്, ഇ എൻ ടി, പൾമോണോളജി, ഡർമ്മറ്റോളജി, ഗൈനക്കോളജി, റേഡിയോളജി തുടങ്ങിയ സ്പെഷലൈസ്ഡ് ഡോക്റ്റർ മാരുടെ സേവനവും ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ, കൊളസ്റ്റ്രോൾ, ഇ സി ജി തുടങ്ങിയ ടെസ്റ്റുകൾക്കും സൗകര്യം ഒരുക്കിയിരുന്നു.
വിസിറ്റ് വിസയിലെത്തിയ ഫാമിലികളടക്കം നൂറുക്കണക്കിനു ആളുകൾക്ക് ക്യാമ്പ് അനുഗ്രമായി. ഇന്ത്യ കാർക്ക് പുറമെ മറ്റു രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്കും സേവനം നൽകാൻ സാധിച്ചു. ഐ സി എഫ് സന്നദ്ധ സേവകരായ സ്വഫ്‌വ അംഗങ്ങളുടെ സേവനവും ലഭ്യമായിരുന്നു.
വെൽഫെയർ പ്രസിഡന്റ് സക്കീർ മാന്നാർ, പ്രൊവിൻസ് സഫ്‌വാ കോഡിനേറ്റർ അഹമ്മദ് നിസാമി,സലീം ഓലപീടിക, ഹംസ ഏളാട്, ഹർഷാദ്, അബ്ദുറഹ്മാൻ പുതനത്താണി,അഷ് റഫ് ചാപ്പനങ്ങാടി, അസ് ഹർ, അഹമ്മദ് തോട്ടട, അബ്ദുള്ള കാന്തപുരം, സാലിഹ് കരിപ്പൂർ എന്നിവർ നേതൃത്വം നൽകി.
ഐ സി എഫിന്റെ ഇന്റർ നാഷണൽ, പ്രൊവിൻസ്, സെന്റ്രൽ, സെക്റ്റർ, യൂണിറ്റ് നേതാക്കൾ, അൽ അബീർ മെഡിക്കൽ സെന്റർ പിആർഒ മാലിഖ് മഖ്ബൂൽ, മാനേജ്മെന്റ, സ്റ്റാഫുകൾ എന്നിവരുടെ സഹകരണം കാംപിന് ഉണർവേകി.
സെന്റ്രൽ പ്രസിഡന്റ് ഷംസുദ്ദീൻ സഅദി അധ്യക്ഷനായി. സെക്രട്ടറി അബ്ബാസ് തെന്നല സ്വാഗതവും വെൽഫെയർ സെക്രട്ടറി മുനീർ തോട്ടട നന്ദിയും പറഞ്ഞു.