ഉംറ കമ്പനികളും സ്ഥാപനങ്ങളും തീർഥാടകർക്ക് സേവന പാക്കേജുകൾ പൂർണ്ണമായി നൽകണമെന്ന് ഹജ്ജ്‌ ഉംറ മന്ത്രാലയം

0
1073

ജിദ്ദ: സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും തീർഥാടകരുടെ യാത്ര സുഗമമാക്കാനും ലക്ഷ്യമിട്ട് എല്ലാ സേവന പാക്കേജുകളും പൂർണ്ണമായി നൽകുന്നതിന് ഉംറ കമ്പനികളോടും സ്ഥാപനങ്ങളോടും അഭ്യർത്ഥിച്ച് ഹജ്, ഉംറ മന്ത്രാലയം.

എല്ലാ ഉംറ കമ്പനികളും സ്ഥാപനങ്ങളും തീർഥാടകർക്കായി റൗദയിലും, ഉംറ, പ്രാർത്ഥന പെർമിറ്റുകളും നൽകാനും പെർമിറ്റുകളിൽ അംഗീകരിച്ച സമയത്തിനനുസരിച്ച് മസ്ജിദിലേക്ക് അയയ്‌ക്കാനും പൂർണ്ണമായും ബാധ്യസ്ഥരാണെന്ന് മന്ത്രാലയം വിശദീകരിച്ചു.

സേവനങ്ങളുടെ നിലവാരം, തുടർച്ചയായ ഫീൽഡ് ഇൻസ്പെക്ഷനിലൂടെ പിന്തുടരുന്നുണ്ടെന്നും ഇതിനായി ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഏതെങ്കിലും ലംഘനങ്ങൾ കണ്ടെത്തിയാൽ ഉടനടി നിയമ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.