മക്ക: സന്ദർശക വിസയിലെത്തിയ മലയാളിയായ ഒമ്പതാം ക്ലാസ് വിദ്യാർഥി മക്കയിൽ മരിച്ചു. കാസർകോട് തളങ്കര സ്വദേശി അബ്ദുൽ ജലീലിന്റെ മകൻ ഹസ്സാം ആണ് മരിച്ചത്. 18 വയസ്സായിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കാൻസർ ബാധിച്ചു ചികിത്സയിലായിരുന്ന ഹസ്സാം തിങ്കളാഴ്ച രാവിലെയാണ് മരണം. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്ന് പുലർച്ചെ മക്കയിലെ സാഹിർ കിങ് അബ്ദുൽ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തളങ്കര ഗവൺമെൻറ് മുസ്‌ലിം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരുന്നു ഹസ്സാം.
15 വർഷമായി കുടുംബസമേതം മക്കയിൽ താമസിച്ചിരുന്ന ഇവർ രണ്ടു വർഷം മുമ്പ് നാട്ടിലേക്ക് മടങ്ങിയതായിരുന്നു. ആറ് മാസം മുമ്പ് വീണ്ടും കുടുംബം സന്ദർശക വിസയിൽ മക്കയിലെത്തിയതായിരുന്നു.
മാതാവ്: സീനത്ത്. സഹോദരങ്ങൾ: സയാൻ, മാസിൻ, ആയിഷ. നടപടികൾ പൂർത്തിയാക്കി മയ്യിത്ത് മക്കയിൽ ഖബറടക്കും.