ജിദ്ദ: സഊദി കിരീടവകാശിയും
ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ
മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പ്രധാനമന്ത്രിയായി നിയമിച്ചു.
ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. മന്ത്രിസഭയില്‍ അടിമുടി മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പുതിയ പ്രതിരോധ മന്ത്രിയായും നിയോഗിച്ചു.
വിദ്യാഭ്യാസ മന്ത്രിയായി യൂസുഫ് ബിന്‍ അബ്ദുല്ല അല്‍ബുനയ്യാനെയും ഉപപ്രതിരോധ മന്ത്രിയായി തലാല്‍ അല്‍ഉതൈബിയെയും നിയമിച്ചു. മറ്റു മന്ത്രിമാര്‍ പഴയത് പോലെ തുടരും. മന്ത്രിസഭ യോഗങ്ങള്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലായിരിക്കും തുടര്‍ന്നു നടക്കുക.