മുഹമ്മദലി ശിഹാബ് തങ്ങളുടെ ഉദ്ധരണികൾ കോർത്തിണക്കിയ “സയ്യിദിന്റെ സൂക്തങ്ങൾ” അടക്കമുള്ള നാലു പുതിയ സമാഹാരങ്ങൾ കൂടി റിയാദ് പുസ്‌കമേളയിൽ

0
729

റിയാദ്: റിയാദ് കിങ് ഖാലിദ് വിമാനത്താവള റോഡിലെ റിയാദ് ഫ്ര​ണ്ട് മാ​ളി​ൽ നടക്കുന്ന റിയാദ് പുസ്‌കമേളയിൽ മലയാളത്തിൽ നിന്നും നാലു പുതിയ സമാഹാരങ്ങൾ കൂടി.29 മു​ത​ൽ ഒ​ക്ടോ​ബ​ർ എ​ട്ടു വ​രെയാണ് മേള നടക്കുക.

മുജീബ് ജൈഹൂനിന്റെ സയ്യിദിന്റെ സൂക്തങ്ങൾ, പ്രമുഖ കഥാകൃത്തും റിയാദിലെ പ്രവാസിയുമായ ജോസഫ് അതിരുങ്കലിന്റെ ഗ്രിഗർ സാംസയുടെ കാമുകി, മാംഗോ ബുക്‌സ് ഓഫ് ആൽഫബെറ്റ്‌സ്, മലയാള അക്ഷരമാല എന്നിവയാണ് പ്രകാശനത്തിന് തയാറായ പുസ്തകങ്ങൾ.

ഗ്രിഗർ സാംസയുടെ കാമുകിയുടെ പ്രകാശനം പുസ്തക മേളയിൽ പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് നിർവഹിക്കും.

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഉദ്ധരണികൾ കോർത്തിണക്കിയ ‘സ്ലോഗൻസ് ഓഫ് ദി സേജ്’ എന്ന ജൈഹൂന്റെ രചനയുടെ മലയാള പരിഭാഷയാണ് ‘സയ്യിദിന്റെ സൂക്തങ്ങൾ’ ഒലിവ് ബുക്‌സാണ് പ്രസാധകർ.

പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് കോഴിക്കോട് പൂർണ പബ്ലിക്കേഷൻസ് ആണ്.
പ്രതീക്ഷയുടെ പെരുമഴയിൽ (വീനസ്), പുലിയും പെൺകുട്ടിയും (റെയിൻബോ), ഇണയന്ത്രം (സാഹിത്യ പ്രവർത്തക സംഘം), പാപികളുടെ പട്ടണം (ചിന്ത പബ്ലിഷേഴ്‌സ്) തുടങ്ങിയവയാണ് ജോസഫിന്റെ മറ്റു കഥാ സമാഹാരങ്ങൾ.

ഇരുപതാം നൂറ്റാണ്ടിലെ വിഖ്യാത ജർമൻ സാഹിത്യകാരനായ ഫ്രാൻസ് കാഫ്കയുടെ ‘മെറ്റമോർഫോസിസ്’ എന്ന കൃതിയുടെ ഉള്ളിലെ മറ്റൊരു കഥ കണ്ടെടുക്കുകയാണ് ഗ്രിഗർ സാംസയുടെ കാമുകിയിൽ. പ്രവാസ ലോകത്തെ കുട്ടികൾക്കായി ഈ കഥയുടെ ഇംഗ്ലീഷ് ഭാഷാന്തരീകരണം തയാറാക്കിയിട്ടുണ്ട്. ഒൻപതു കഥകൾ ഉള്ള ഈ സമാഹാരത്തിൽ പ്രസിദ്ധ എഴുത്തുകാരനായ ഡോ.മുഞ്ഞിനാട് പത്മകുമാറിന്റെ പഠനവും ഉൾപ്പെടുത്തിയിരിക്കുന്നു.

ഡി.സി ബുക്‌സ് കുട്ടികൾക്കു വേണ്ടി കാലാനുസൃതമായ മാറ്റത്തോടെ തയാറാക്കിയ ഇംഗ്ലീഷ് അക്ഷര പാഠാവലിയാണ് ‘മാംഗോ ബുക്‌സ് ഓഫ് ആൽഫബെറ്റ്‌സ്’. പ്രി സ്‌കൂൾ കുട്ടികൾക്ക് മലയാളം അക്ഷരങ്ങൾ എളുപ്പത്തിൽ പഠിക്കാൻ ചിത്രങ്ങളോടു കൂടി തയാറാക്കിയതാണ് ‘മലയാള അക്ഷരമാല’.
സൗ​ദി സാം​സ്‌​കാ​രി​ക മ​ന്ത്രാ​ല​യം ഒരു​ക്കു​ന്ന മേ​ള​യി​ൽ ലോ​ക​ത്തി​ന്റെ വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്നു​ള്ള പ്ര​സാ​ധ​ക​രും എത്തും.