സഊദിയിലെ ജിസാനിൽ വീണ്ടും വാഹനാപകടം: മലപ്പുറം സ്വദേശി മരിച്ചു

0
9148

റിയാദ്: സഊദിയിലെ ജിസാനിലുണ്ടായ വാഹനപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. താനൂർ മൂലക്കൽ സ്വദേശി ഷൂക്കൂറിന്റെ മകൻ ഷെറിൻ ബാബുവാണ് മരിച്ചത്. സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജിസാനിലെ ബിഷയ്ക്കടുത്താണ് അപകടമുണ്ടായത്. ഖമീസിൽ നിന്നും ബിഷയ്ക്കുള്ള യാത്രക്കിടെയായിരുന്നു അപകടം.

കൊവിഡ് കാലം നാട്ടിലുണ്ടായിരുന്ന ഷറിൻ ബാബു ഈയിടെയാണ് മറ്റൊരു വിസയിൽ ഖമീസ് മുഷൈത്തിലെത്തിയത്. പിതാവ് ഖമീസിലെ മുൻ പ്രവാസി ആയിരുന്നു. കൂടെ ഉണ്ടായിരുന്ന വിജയൻ എന്നയാളെ പരിക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ജിസാൻ അടുത്തുള്ള ബേഷിൽ ഉണ്ടായ അപകടത്തിൽ മലപ്പുറം വേങ്ങര കാപ്പിൽ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മക്കളായ റഫീഖ് കാപ്പിൽ (41), ജബ്ബാർ ചെറുച്ചിയിൽ (44) എന്നിവർ മരിച്ചിരുന്നു.

സഊദിയിൽ വാഹനാപകടം: മലപ്പുറം സ്വദേശികളായ സഹോദരങ്ങൾ മരിച്ചു